പൊലിക്കോട് ∙ ഇതിന്റെ പേരും റോഡ് എന്നാണ്….. പൊട്ടി പൊളിഞ്ഞു ചെളിക്കുണ്ടായ പാതയിലൂടെ അങ്കണവാടി കുട്ടികള്‍ ഉള്‍പ്പടെ ദുരിതയാത്ര ചെയ്യാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെയായി.
ഇനിയെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ചെളിയില്‍ തെന്നി ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും വീഴുന്നതു പതിവു കാഴ്ചയാണ്.
3 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മരങ്ങാട്ടുകോണം-അണ്ടൂര്‍ റോഡാണ് തകര്‍ന്നു യാത്രായോഗ്യമല്ലാതായത്.
റോഡിന്റെ അങ്കണവാടിയോടു ചേര്‍ന്നു ഒരു കിലോമീറ്ററോളം ഭാഗമാണ് ചെളിക്കുണ്ടായത്. ഇവിടെ റോഡിന്റെ വശം കാട് മൂടിക്കിടക്കുന്നതിനാല്‍ ഇഴജന്തുക്കളെ ഭയന്ന് അങ്കണവാടി കുട്ടികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്കു ചെളി നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ട
സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങള്‍ ചെളിയിലെ വഴുക്കലിലും കല്ലുകളിലും കയറി മറിയുന്നു.
മരങ്ങാട്ടുകോണം ഭാഗത്തെ നിരവധി കുടുംബങ്ങള്‍ക്കു എംസി റോഡില്‍ എത്തുന്നതിനുള്ള പ്രധാന യാത്രാ മാര്‍ഗമാണിത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടു വര്‍ഷങ്ങള്‍ ഏറെയായെന്നും പറയുന്നു.
റോഡിന്റെ നവീകരണത്തിനായി 45 ലക്ഷം രൂപ അനുവദിച്ചതായി പറയുന്നെങ്കിലും ഇതുവരെയും യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചില്ല. ദുരിതയാത്ര ഒഴിവാക്കാന്‍ അടിയന്തരമായി റോഡിന്റെ ടാറിങ് നടത്തണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]