കൊച്ചി ∙ എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള പുതിയ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലേക്ക്. നാളെ ടെൻഡർ തുറക്കും.
സൗത്ത് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ ഉയർത്താനുള്ള നവീകരണ കരാർ റെയിൽവേ നിർമാണ വിഭാഗം മാസങ്ങൾക്കു മുൻപാണു റദ്ദാക്കിയത്. നിർമാണത്തിന്റെ ആദ്യഘട്ട
ജോലികൾ തുടങ്ങി, 2 വർഷമായിട്ടും പദ്ധതിയുടെ 30 ശതമാനത്തിൽ താഴെ മാത്രമായിരുന്നു നിർമാണ പുരോഗതി. ഇതോടെയാണ്, കൊൽക്കത്ത ആസ്ഥാനമായ കരാർ കമ്പനി ബ്രിജ് ആൻഡ് റൂഫിന്റെ കരാർ റദ്ദാക്കിയത്.
സൗത്ത് സ്റ്റേഷനോടൊപ്പം തുടങ്ങിയ നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ ഏറെ വൈകാതെ പൂർത്തിയാക്കുന്ന രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് സൗത്തിലെ ജോലികൾ ഇഴഞ്ഞത്.
ഇതോടെ യാത്രക്കാർ നീണ്ട ദുരിതത്തിലുമായി.
കാര്യമായ ഏകോപനമില്ലാതെ സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിച്ചതും പ്രശ്നമായി. സൗത്ത് സ്റ്റേഷനിലെ നവീകരണ ജോലികൾ ഉടൻ വീണ്ടും തുടങ്ങി, സമയക്രമത്തിൽ തന്നെ പൂർത്തിയാക്കാൻ അധികൃതർക്കു മേൽ സമ്മർദമുണ്ട്.
ബ്രിജ് ആൻഡ് റൂഫ് കമ്പനി തുടക്കം മുതൽ നിർമാണം ഉഴപ്പിയെന്നു കാണിച്ച് ഒട്ടേറെ പരാതികൾ റെയിൽവേക്ക് ലഭിച്ചിരുന്നെങ്കിലും പുതിയ കരാർ ക്ഷണിക്കുന്ന താമസം കണക്കിലെടുത്ത് അവരെ തുടരാൻ അനുവദിച്ചിരുന്നു.
എന്നിട്ടും പുരോഗതി കാണാത്ത സാഹചര്യത്തിലാണു കരാർ റദ്ദാക്കിയത്. ഇതിനെത്തുടർന്നു കരാർ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം പൂർത്തിയാകേണ്ട പദ്ധതിയാണ്, നിർമാണം ഇഴഞ്ഞ് യാത്രക്കാരെ വലയ്ക്കുന്നത്.
പുതിയ കരാർ നൽകി പദ്ധതി പൂർത്തിയാക്കാൻ ഇനിയും രണ്ടര വർഷത്തോളം വേണ്ടിവരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

