മാനന്തവാടി: വീണ്ടും പോലീസ് ക്രൂരത സംബന്ധിച്ച വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി വയ്ക്കാത്തതിന് മാനന്തവാടിയിൽ പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയെന്ന് യുവാക്കൾ.
2021 ലാണ് മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇക്ബാലുദ്ദീന്റെ മുഖത്തെ എല്ല് പോലീസ് ഇടിച്ചു തകർത്തു.
മർദ്ദനത്തിൽ ഇക്ബാലുദ്ദീൻ്റെ പല്ലും തകർന്നിരുന്നു. തലപ്പുഴ സിഐ ആയിരുന്ന പികെ ജിജീഷ്, എസ്ഐ പി.ജെ ജിമ്മി എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
എന്നാൽ ഇക്ബാലുദ്ദീൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നും സ്റ്റേഷനിൽ വച്ച് ഭിത്തിയിൽ ഇടിച്ച് പരിക്ക് സ്വയം ഉണ്ടാക്കിയതെന്നുമാണ് പോലീസ് വാദം. മാവോയിസ്റ്റ് ഭീഷണി ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ നൽകാൻ ആവില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനശിക്ഷ ആവശ്യപ്പെട്ട് യുവാക്കൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. സി ഐ പി കെ ജിജീഷിനെതിരെ കോഴിക്കോടും കാസർകോടും മർദ്ദന ആരോപണങ്ങളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]