കാഞ്ഞങ്ങാട് ∙ കേരളത്തിലെ പൊലീസ് സേനയെ പിണറായി വിജയൻ കയറൂരിവിടുകയാണ് എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെപിസിസി നിർദേശപ്രകാരം പൊലീസ് സ്റ്റേഷനുകൾക്ക് മുൻപിൽ നടത്തുന്ന ജനകീയ പ്രതിഷേധ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന് മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സേനയിൽ ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം ആയിരത്തോളം ക്രിമിനലുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും ക്രിമിനലുകൾ കയ്യടക്കി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ ബേളൂർ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ പെരിയ, പി.സി.സുരേന്ദ്രൻ നായർ, വിനോദ് ആവിക്കര, യു.വി.എ.റഹ്മാൻ, അശോക് ഹെഗ്ഡെ, പി.വി.തമ്പാൻ, ടിറ്റോ ജോസഫ്, കെ.പി.മോഹനൻ, ഷിജോ അമ്പാട്ട്, പ്രവീൺ തോയമ്മൽ, എൻ.കെ.രത്നാകരൻ, പ്രമോദ് കെ.റാം, സുരേഷ് ബാബു, പി.വി.വേണുഗോപാൽ, വി.നാരായണൻ, നാരായണൻ കീക്കാംകോട്ട്, ചന്ദ്രൻ ഞാണിക്കടവ്, ഷിബിൻ ഉപ്പിലിക്കൈ, വിജയലക്ഷ്മി, വിമല കുഞ്ഞിക്കൃഷ്ണൻ, രമ വെള്ളിക്കോത്ത്, സുരേഷ് കൊട്രച്ചാൽ, എക്കാൽ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]