ആലങ്ങാട് ∙ കുത്തിപ്പൊളിച്ച റോഡരിക് കൃത്യമായി മൂടാതെ വന്നതോടെ യുസി കോളജ്– തടിക്കക്കടവ് റോഡിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നു. കഴിഞ്ഞദിവസം തടിക്കക്കടവ് ഭാഗത്തു വച്ചു കെഎസ്ആർടിസി ബസ് റോഡരികിൽ താഴ്ന്നു.
കുത്തിപ്പൊളിച്ച പാതയോരം കൃത്യമായി മൂടാതെ ഇട്ടിരിക്കുന്നതിനാൽ സ്കൂൾ ബസിനു സൈഡ് നൽകിയതാണ് അപകടകാരണമായത്. വാഹനത്തിന്റെ ടയർ രണ്ടടിയോളം താഴ്ന്നു. ശുദ്ധജലവിതരണക്കുഴൽ സ്ഥാപിക്കാനായി റോഡ് പലയിടത്തായി കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
മാസങ്ങൾ പിന്നിട്ടിട്ടും റോഡ് നന്നാക്കാതെ വന്നതോടെ വാഹനങ്ങൾ അടിക്കടി അപകടത്തിൽപെടുന്നു.
രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനയാത്രികർ റോഡിന്റെ അരികു ചേർന്നു പോയാൽ ജീവഹാനി വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. കൃത്യമായി മൂടാത്തതും റോഡ് തകരുന്ന വിധത്തിലും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തരത്തിലും നടക്കുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ മൂലമാണെന്നു കരുമാലൂർ പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]