കാഞ്ഞങ്ങാട് ∙ 10 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങൾ, 11 വാഷിങ് മെഷീൻ, 6 ലാപ്ടോപ്പുകൾ, സ്വർണ മെഡലുകൾ… ഏതെങ്കിലും ഹോം അപ്ലയൻസ് വിൽപന സ്ഥാപനത്തിന്റെ ഓഫറുകളല്ല ഇത്. പുഞ്ചാവി മീലാദ് ശരീഫ് കമ്മിറ്റി ഇത്തവണ മദ്രസ വിദ്യാർഥികൾക്കായി ഒരുക്കിയ സമ്മാനങ്ങളുടെ ലിസ്റ്റാണ്.
പൊതു പരീക്ഷയിലും മറ്റു മത്സരങ്ങളിലും ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് സ്വർണ മെഡലുകൾ, ലാപ്ടോപ്പുകൾ, വാഷിങ് മെഷീനുകൾ, സോഫ സെറ്റുകൾ, ഡൈനിങ് ടേബിളുകൾ, മിക്സി എന്നിങ്ങനെ സമ്മാനങ്ങൾ ഒരുക്കിയത്.
പുഞ്ചാവി ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ പഠിക്കുന്ന 400ലേറെ കുട്ടികളിൽ 300നടുത്ത് വിദ്യാർഥികൾ ഇന്നലെ നടന്ന ചടങ്ങിൽ ഈ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഈ സമ്മാനങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകാനും മീലാദ് കമ്മിറ്റി മറന്നില്ല.എല്ലാ വർഷവും ഇത്തരത്തിൽ നല്ല സമ്മാനങ്ങൾ നൽകാറുണ്ടെങ്കിലും ഇത്തവണ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളാണ് നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെ സ്പോൺസർഷിപ്പിലൂടെ ഭാരവാഹികൾ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.
വലിയ സമ്മാനങ്ങൾ ആയതിനാൽ പ്രദേശത്തെ കുട്ടികളും വലിയ ആവേശത്തിലായി.മീലാദ് കമ്മിറ്റി ചെയര്മാൻ ഷമീർ പാലാട്ട്, ജനറൽ കൺവീനർ സുബൈർ നജാത്ത്, ട്രഷറർ അർഷാദ് ഹമീദ്, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഹാജി, സെക്രട്ടറി കുഞ്ഞി മൊയ്ദു, ട്രഷറർ തോട്ടുംപുറം അന്തുമായി ഹാജി, സലാം പുഞ്ചാവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]