ആലുവ∙ നിയുക്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി അടുത്ത ബന്ധമാണ് കീഴ്മാട് സ്വദേശി എ.
സെന്തിൽകുമാറിന്. ബിജെപി എറണാകുളം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയായ സെന്തിലുമായി അടുക്കാൻ ഒരു കാരണം ഇരുവരുടെയും തമിഴ് പശ്ചാത്തലമാണ്.
കോയമ്പത്തൂരിൽ നിന്ന് ജോലി തേടി ആലുവയിൽ എത്തിയ കുടുംബമാണ് സെന്തിലിന്റേത്. ബന്ധുക്കളെല്ലാം ഇപ്പോഴും കോയമ്പത്തൂരിൽ തന്നെ.
ഭാര്യ ഭവാനി ചെന്നൈ സ്വദേശിനിയാണ്.
സെന്തിലിന്റെ വീട്ടിൽ പലവട്ടം വന്നിട്ടുള്ള നിയുക്ത ഉപരാഷ്ട്രപതി ആലുവ പാലസിൽ താമസിക്കാൻ എത്തുമ്പോഴെല്ലാം പ്രഭാത ഭക്ഷണമായി പൊങ്കൽ എത്തിക്കുന്നതു സെന്തിൽകുമാറിന്റെ വീട്ടിൽ നിന്നാണ്. ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’യായി പ്രവർത്തിച്ചപ്പോഴും ഗവർണറായപ്പോഴും അതിനു മാറ്റമുണ്ടായില്ല.
സെന്തിലിന്റെ മക്കളായ അക്ഷയ കീർത്തി, അനന്യ കീർത്തി എന്നിവരോടും നിയുക്ത ഉപരാഷ്ട്രപതിക്ക് അടുപ്പമുണ്ട്. പ്ലസ് ടു കഴിഞ്ഞ് ഇരുവരോടും കോയമ്പത്തൂരിൽ പഠിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നതെന്ന് സെന്തിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]