തിരുവനന്തപുരം ∙ നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷം. മണ്ണന്തല, പേരൂർക്കട, ശാസ്തമംഗലം, വഴുതക്കാട്, പിഎംജി എന്നിവിടങ്ങളിലാണ് ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുന്നത്. ഉത്രാട ദിനം മുതലാണ് ജലക്ഷാമമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണന്തല പ്രണവം ഗാർഡൻസ് ഭാഗങ്ങളിലെ ജലക്ഷാമം ഇതു വരെ പരിഹരിക്കാനായിട്ടില്ല. ശാസ്തമംഗലം – കൊച്ചാർ റോഡ് ഭാഗത്ത് പൈപ്പിൽ ചോർച്ചയുണ്ടെന്നു ജലഅതോറിറ്റി പറയുന്നുണ്ടെങ്കിലും ഇതു വരെ സ്ഥലം കണ്ടെത്താനായിട്ടില്ല.
ചോർച്ചയെ തുടർന്ന് കൊച്ചാർ റോഡ്, രാജാകേശവദാസ് എൻഎസ്എസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ ജലത്തിനായി ജനം ബുദ്ധിമുട്ടുകയാണ്.
പിഎംജിയിലെ ചില ഭാഗങ്ങളിലും വെള്ളം കിട്ടാനില്ല. വഴുതക്കാട് ഭാഗത്ത് പലപ്പോഴും പകൽ സമയത്ത് വെള്ളം എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. പകരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും ജലഅതോറിറ്റി അറിയിച്ചു.
ജലവിതരണം മുടങ്ങും
ഉള്ളൂർ ക്രെഡൻസ് ഹോസ്പിറ്റലിനു മുൻപിൽ ജലഅതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായിട്ടുള്ള ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ 11ന് രാത്രി 10 മുതൽ പിറ്റേ ദിവസം രാവിലെ 10 വരെ ജലവിതരണം തടസ്സപ്പെടും.
പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂർ, കൊച്ചുള്ളൂർ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]