കഠ്മണ്ഡു∙ ജെൻ സി പ്രതിഷേധം ആളിപ്പടരുന്ന
പഴയൊരു വിഡിയോ
. 2025 മാർച്ചിൽ ഒരു സ്കൂൾ വിദ്യാർഥി നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണിത്.
ഓറ എന്നു പേരുള്ള വിദ്യാർഥി സ്കൂളിന്റെ വാർഷിക പരിപാടിക്കിടെയാണ് രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അസ്ഥിരത, തൊഴിലില്ലായ്മ, അഴിമതി എന്നിവയെ കുറിച്ച് സംസാരിക്കുന്നത്.
‘‘നേപ്പാൾ നമ്മുടെ അമ്മ, നമ്മെ പ്രസവിക്കുകയും വളർത്തുകയും ചെയ്ത രാജ്യം, അഴിമതി നമ്മുടെ ഭാവിയുടെ വെളിച്ചം കെടുത്തിക്കളയുന്ന ഒരു വല നെയ്തിരിക്കുന്നു. നമ്മൾ ശബ്ദമുയർത്തുന്നില്ലെങ്കിൽ, ആരാണ് ഉയർത്തുക?’’– തീവ്രമായ സ്വരത്തിൽ പ്രസംഗിക്കുന്ന ഓറയെ വിഡിയോയിൽ കാണാം.
Bro gave this “Jai Nepal” speech in March 2025.
And now six months later in September 2025, youth of Nepal is burning down houses of corrupt politicians. ‘‘ഒരു പുതിയ നേപ്പാൾ നിർമിക്കാനുള്ള സ്വപ്നവുമായാണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്.
പ്രതീക്ഷയുടെ അഗ്നി എന്റെ ഉള്ളിൽ ജ്വലിക്കുന്നുണ്ട്, പക്ഷേ എന്റെ ഹൃദയം ഭാരമുള്ളതായി അനുഭവപ്പെടുന്നു, കാരണം ഈ സ്വപ്നം വഴുതിവീഴുന്നതായി എനിക്ക് തോന്നുന്നു. നേപ്പാൾ നമ്മുടെ അമ്മ, നമ്മെ പ്രസവിക്കുകയും വളർത്തുകയും ചെയ്ത രാജ്യം, അത് എന്താണ് തിരിച്ച് ആവശ്യപ്പെട്ടത്? നമ്മുടെ സത്യസന്ധത, കഠിനാധ്വാനം, നമ്മുടെ സംഭാവന.
പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്?
രാഷ്ട്രീയ പാർട്ടികളുടെ സ്വാർഥതയിൽ കുടുങ്ങി, തൊഴിലില്ലായ്മയുടെ ചങ്ങലകളാൽ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു. അഴിമതി നമ്മുടെ ഭാവിയുടെ വെളിച്ചം കെടുത്തിക്കളയുന്ന ഒരു വല നെയ്തിരിക്കുന്നു.
നമ്മൾ ഭാവിയുടെ ദീപവാഹികളാണ്. നമ്മൾ ശബ്ദമുയർത്തുന്നില്ലെങ്കിൽ, ആരാണ് ഉയർത്തുക? നമ്മൾ ഈ രാഷ്ട്രം കെട്ടിപ്പടുക്കുന്നില്ലെങ്കിൽ, ആരാണ് ഉയർത്തുക? ഇരുട്ടിനെ ഇല്ലാതാക്കുന്ന തീയാണ് നമ്മൾ.
അനീതിയെ തുടച്ചുനീക്കുന്ന കൊടുങ്കാറ്റാണ് നമ്മൾ.”- ഓറ പറയുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/Incognito_qfs എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]