കൊയിലാണ്ടി∙കോരപ്പുഴയുടെ അഴീക്കൽ ഭാഗത്ത് ഭുവനേശ്വരി ക്ഷേത്രത്തിന് എതിർവശത്ത് 4 മീറ്ററിൽ അധികം വീതിയിൽ നീളത്തിൽ അഴീക്കൽ പാലം വരെ അനധികൃതമായി നടത്തുന്ന മണ്ണിട്ട് നികത്തൽ തടയുമെന്നും കോരപ്പുഴ സംരക്ഷിക്കുമെന്നും ബിജെപി അറിയിച്ചു. പ്രദേശത്തെ ചില വ്യക്തികളുടെ കൂടി ഒത്താശയോടെ ആണ് ഇത്തരത്തിൽ ഒരു പ്രവൃത്തി നടന്നു വരുന്നത്.
സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന സ്ഥലം ഇടക്കാലത്ത് മറ്റൊരാൾ വാങ്ങുകയും അതേ തുടർന്നാണ് തീരദേശ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് നടക്കുന്ന പുഴയുടെ തീരത്തെ നിർമാണ പ്രവൃത്തികൾക്കും പുഴ നികത്തലിനും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ മൗനാനുവാദം ഉണ്ടെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
നാടിന്റെ സ്വത്തായ കോരപ്പുഴ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നും അതിനാവശ്യമായ പ്രതിഷേധ പരിപാടികൾ ബിജെപി വരും ദിവസങ്ങളിൽ സംഘടിപ്പിക്കും എന്നും സ്ഥലം സന്ദർശിച്ച ബിജെപി നേതാക്കളായ എംകെ പ്രസാദ്, അഭിൻ അശോകൻ, പ്രഗീഷ് ലാൽ, സി.പി.പ്രജീഷ് എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]