അധ്യാപക ഒഴിവ്: കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എച്ച്എസ്എസ്
കാഞ്ഞിരമറ്റം∙ ഹയർ സെക്കൻഡറി ഗാന്ധിയൻ സ്റ്റഡീസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26നു 10ന്.
പെരുമ്പാവൂർ ഗേൾസ് എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
കൊങ്ങോർപ്പിള്ളി എച്ച്എസ്
ആലങ്ങാട് ∙ യുപി വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
എറണാകുളം ജിഎച്ച്എസ്എസ്
കൊച്ചി ∙ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം 15ന് 1.30നു ഹയർ സെക്കൻഡറി ഓഫിസിൽ. 0484 2377774.
കുറുപ്പംപടി എംജിഎം സ്കൂൾ
കുറുപ്പംപടി ∙ കായിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15ന് 11ന്.
9633221449.
ആംഗ്ലോ ഇന്ത്യൻ എജ്യുക്കേഷൻ
വല്ലാർപാടം∙ സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എജ്യുക്കേഷന്റെ കീഴിലുള്ള സ്കൂളുകളിൽ എൽപിഎസ്ടി, യുപിഎസ്ടി, എച്ച്എസ്ടി, എച്ച്എസ്എസ്ടി എന്നീ സ്ഥിരം തസ്തികകളിൽ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതമുള്ള അപേക്ഷ 16ന് 3നകം പെരുമാനൂരിലെ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ നൽകണം.
ഡ്രൈവർമാരെ ആവശ്യമുണ്ട്
കൂത്താട്ടുകുളം∙ കാക്കൂരിലെ പാമ്പാക്കുട
ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിൽ ട്രാക്ടർ, ടില്ലർ ഡ്രൈവർമാരെ ആവശ്യമുണ്ട്. 94478 20532.
സീറ്റൊഴിവ്: രാജഗിരിയിൽ എംടെക്
കാക്കനാട്∙ രാജഗിരി എൻജിനീയറിങ് കോളജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 11, 12 തീയതികളിൽ.
9744433929. ഗവ.എൻജി.
കോളജ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക് സീറ്റൊഴിവ്. കൂടിക്കാഴ്ച 11ന് 11ന്.
9349276717.
വനിതാ ഐടിഐ പ്രവേശനം
കളമശേരി ∙ ഗവ.വനിതാ ഐടിഐയിൽ പിജി ഡിപ്ലോമ ഇൻ എയർ കാർഗോ. ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു. 73060 94012.
എൽബിഎസ്
കൊച്ചി∙എൽബിഎസ് സെന്ററിന്റെ കളമശേരി കേന്ദ്രത്തിൽ ഒരു മാസം ഇന്റേൺഷിപ്പോടെയുള്ള ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്(യോഗ്യത: പ്ലസ്ടു), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിങ്(യോഗ്യത:എസ്എസ്എൽസി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(സോഫ്റ്റ്വെയർ) –യോഗ്യത പ്ലസ്ടു, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ(യോഗ്യത: ബിരുദം) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു.
അപേക്ഷകൾ ഓൺലൈനായി www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി നൽകാം. വിവരങ്ങൾക്ക്: 9495790574, 8921234382, 04842541520.
ക്വട്ടേഷൻ ക്ഷണിച്ചു
പെരുമ്പാവൂർ ∙ ഓണംകുളം ഗവ.
എൽപിബി സ്കൂളിൽ മുറിച്ചിട്ടിരിക്കുന്ന തടികൾ ലേലത്തിനെടുക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു.17ന് 3നകം ക്വട്ടേഷൻ സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. ലേലം 18 ന് 3ന്.
ചിത്രരചനാ മത്സരം 13ന്
പെരുമ്പാവൂർ ∙ വൈസ്മെൻ ഇന്റർനാഷനൽ മിഡ് വെസ്റ്റ് റീജൻ 13ന് 10ന് ഇരിങ്ങോൾ ലൂക്ക് മെമ്മോറിയിൽ പബ്ലിക് സ്കൂളിൽ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും.
5,6,7 ക്ലാസ് വിദ്യാർഥികൾക്കു പങ്കെടുക്കാം. 9544715447.
കരൾ രോഗ നിർണയ ക്യാംപ് 13ന്
കൊച്ചി ∙ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കരൾ രോഗ നിർണയ ക്യാംപ് 13ന് ഉച്ചയ്ക്ക് 2നു നടക്കും.
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. എബിൻ തോമസ് നേതൃത്വം നൽകും.
ഫൈബ്രോ സ്കാൻ സൗജന്യമായിരിക്കും. 80863 32228.
ഓൺലൈൻ എക്സിബിഷൻ 10ന്
വൈപ്പിൻ∙ എടവനക്കാട് ഭൂമി ആർട്സ് ചിത്രകല പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ എക്സിബിഷൻ 10ന് നടക്കും.
കുരുത്തോല എന്ന പേരിലുള്ള പ്രദർശനം രാവിലെ 11ന് ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രകാരി നൈറ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള 44 കുട്ടികൾ വരച്ച 75 ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകുമെന്ന് കോഓർഡിനേറ്ററും ചിത്രകലാ അധ്യാപകനുമായ വി.കെ.ബാബു പറഞ്ഞു.
98954 63501.
നിക്ഷേപക സംഗമം നാളെ
പെരുമ്പാവൂർ ∙ കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫിസിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ബാങ്കുകളിലെ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന താലൂക്ക് നിക്ഷേപക സംഗമം നാളെ 10ന് പെരുമ്പാവൂർ വൈഎംസിഎ ഹാളിൽ സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെയും ബാങ്കുകളുടെയും വിവിധ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകൾ ഉണ്ടായിരിക്കും. ഇന്നു വൈകിട്ട് 5നകം പേര് റജിസ്റ്റർ ചെയ്യണം.
9947478456.
പുനർലേലം ഇന്ന്
പറവൂർ ∙ പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലെ മരങ്ങളുടെയും കടപുഴകി വീണ തേക്കിന്റെയും പുനർലേലം ഇന്നു 4നും പൊളിച്ചു മാറ്റിയ മരസാധനങ്ങളുടേത് 4.30നും സ്കൂളിൽ നടക്കും.
കുസാറ്റ് കൊറിയോഗ്രഫി ശിൽപശാല 12 മുതൽ
കളമശേരി ∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ(കുസാറ്റ്) യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാല വിദ്യാർഥികൾക്കായി 12 മുതൽ 14 വരെ ദി ആർട്ട് ഓഫ് മൂവിങ്- കൊറിയോഗ്രഫി ഇന്റൻസീവ് എന്ന പേരിൽ സമകാലിക ഡാൻസ് ശിൽപശാല നടത്തും. ക്ഷേത്ര വിസ്ഡം ഓഫ് ആർട്ട് ക്രിയേറ്റീവ് ഡയറക്ടർ രഞ്ജിനി കുഞ്ചുവിന്റെ നേതൃത്വത്തിലാണു ശിൽപശാല നടത്തുന്നത്.
ആധുനിക നൃത്തത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശീലനം നൽകുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന സെഷനുകൾ സമകാലിക നൃത്തത്തിലെ ചലനം, പ്രകടനം, നൃത്തസംവിധാനങ്ങൾ എന്നിവയിൽ കൂടുതൽ അറിവുനേടാൻ വിദ്യാർഥികളെ സഹായിക്കും. 12ന് ഉച്ചയ്ക്ക് 1:30ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ ശിൽപശാല ആരംഭിക്കും.
https://welfare.cusat.ac.in .
പ്രവാസി അദാലത്ത് 16ന്
കൊച്ചി ∙ പ്രവാസി കമ്മിഷന്റെ എറണാകുളം അദാലത്ത് കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 16 ന് നടത്തും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്ത്.
കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് സോഫി തോമസ് നയിക്കും. നേരിട്ട് പരാതികൾ ബോധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നേരിട്ട് പരാതി നൽകുന്നവർ പ്രവാസിയാണ്/ ആയിരുന്നു എന്നു കാണിക്കുന്ന, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകളും അവരുടെ വിദേശത്തെയും നാട്ടിലെയും ബന്ധപ്പെടാനുള്ള വിലാസം, ഫോൺ നമ്പർ/ ഇ മെയിൽ ഐഡി, എതിർകക്ഷികളുടെ പൂർണമായ വിവരങ്ങളും ഫോൺ നമ്പർ എന്നിവയും ലഭ്യമാക്കണം. കേരളത്തിലെവിടെയും നിന്നുള്ള പരാതികൾ അദാലത്തിൽ സ്വീകരിക്കും.
പരാതികൾ നൽകാൻ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ, ആറാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം. 695014 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
ഫോൺ – 0471-2322311 ഇമെയിൽ: [email protected]
ചിത്ര–ഡോക്യുമെന്ററി പ്രദർശനം 11 മുതൽ
കൊച്ചി ∙ അർബൻ കോൺക്ലേവിന്റെ ഭാഗമായി 11 മുതൽ 14 വരെ മഹാരാജാസ് കോളജിൽ ചിത്ര–ഡോക്യുമെന്ററി പ്രദർശനവും നടക്കും. 11ന് രാവിലെ 10ന് ജിഎൻആർ ഹാളിൽ ദക്ഷിണാഫ്രിക്കൻ മന്ത്രി ലൂക്കാസ് മാർത്തിനസ് മേയേറും ഡർബൻ മേയർ വുസുമ്സി സിറിൽ സാബയും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
ഡോ. ഡി.
സത്യ ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദർശനം മലയാളം ഹാളിലും ഡോക്യുമെന്ററി പ്രദർശനം ജിഎൻആർ ഹാളിലും നടക്കും.
സ്വതന്ത്ര ചിന്തക സംഗമം 14 ന്
കൊച്ചി∙ സ്വതന്ത്ര ചിന്തകരുടെ സംഘടനയായ നാസ്തിക് നേഷന്റെ നേതൃത്വത്തിൽ 14ന് രാവിലെ 9.30ന് അച്യുതമേനോൻ ഹാളിൽ സ്വതന്ത്ര ചിന്തകരുടെ സംഗമം നടത്തും. പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിക്കും.
ആമ്പല്ലൂർ റെയിൽവേ ഗേറ്റ് അടച്ചിടും
ആമ്പല്ലൂർ ∙ മുളന്തുരുത്തി-പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ആമ്പല്ലൂർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി ഇന്ന് രാവിലെ 10 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
കാഞ്ഞിരമറ്റം ∙ ജല അതോറിറ്റിയുടെ കാഞ്ഞിരമറ്റം ടാങ്കിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് ഈ ടാങ്കിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെടും.
വൈദ്യുതി മുടക്കം
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര, കണ്ണൻതൃക്കോവിൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ
തോപ്പുംപടി, പട്ടേൽ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. പാലാരിവട്ടം ജംക്ഷൻ, പാലാരിവട്ടം പൊലീസ് സ്റ്റേഷനും പരിസരപ്രദേശങ്ങളും, ചക്കുങ്കൽ റോഡ്, ആക്സിസ് ബാങ്ക് പരിസരപ്രദേശങ്ങളും സ്റ്റേഡിയം ലിങ്ക് റോഡ് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]