തൊടുപുഴ∙ ഹിമയുഗ കാലത്ത് യൂറോപ്പും ഏഷ്യയും ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽനിന്നു കുടിയേറിയതെന്നു കരുതുന്ന അപൂർവയിനം തുമ്പിയെ മൂന്നാറിൽ കണ്ടെത്തി. ക്രോക്കോത്തെമിസ് എറിത്രിയ എന്ന കാട്ടുചോലത്തുമ്പിയാണ് മൂന്നാറിലുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. ആഫ്രിക്ക, മെഡിറ്ററേനിയൻ മേഖല, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ തുമ്പിയെ കണ്ടുവരുന്നത്.
പശ്ചിമഘട്ടത്തിൽ ഉയർന്ന പ്രദേശങ്ങളിൽ ഇവ പരിമിതമായി കാണപ്പെട്ടിരുന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ക്രോക്കോതമസ് സെർവില്ലിയ (വയൽത്തുമ്പി) ആണെന്നാണ് ശാസ്ത്ര ലോകം ധരിച്ചിരുന്നത്.
2019 മുതൽ ശരീരനിറം, ചിറകിലെ ശിരാവിന്യാസം, ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങൾ തുടങ്ങിയ സൂക്ഷ്മ സവിശേഷതകൾ പഠിച്ചതോടെയാണ് ഈ തുമ്പിയെ പശ്ചിമഘട്ടത്തിലും തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ശാസ്ത്ര ജേണലായ എന്റോമോണിൽ പ്രസിദ്ധീകരിച്ചു.
ചിന്നാർ, പാമ്പാടുംചോല, ആനമുടിച്ചോല, രാജകുമാരി, വാഗമൺ, പറമ്പിക്കുളം എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ തുമ്പിയെ ഡോ. കലേഷ് സദാശിവൻ, കെ.ബൈജു (ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, തിരുവനന്തപുരം), ഡോ.
ജാഫർ പാലോട്ട് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കോഴിക്കോട്), ഡോ. ഏബ്രഹാം സാമുവൽ (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ്, കോട്ടയം), വിനയൻ പി.നായർ (അൽഫോൻസാ കോളജ്, പാലാ) എന്നിവരടങ്ങിയ പഠനസംഘം കണ്ടെത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]