വടക്കാഞ്ചേരി∙ പൊലീസ് അതിക്രമങ്ങൾക്കെതിരെ കെഎസ്യു ജില്ലാ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. അറസ്റ്റിനെ പ്രതിരോധിക്കുന്നതിനിടയിൽ നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ (28) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു കേസിൽ പ്രതി ചേർക്കപ്പെട്ട കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂരിനെ പിടികൂടാൻ അർധരാത്രിയിൽ ഗണേഷിന്റെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണു കെഎസ്യു ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തിയത്.
സമരക്കാരെ സ്റ്റേഷന് 500 മീറ്റർ അകലെ പുഴപ്പാലത്തിനു സമീപം പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
ബാരിക്കേഡ് തകർത്തു മുന്നേറാൻ സമരക്കാർ ശ്രമിച്ചതാണു സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചതും പ്രവർത്തകർ പ്രതിരോധിച്ചതും വീണ്ടും സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചു. അതിനിടയിലാണു ഗോകുലിനു പരുക്കേറ്റത്.
അക്ഷയ് വെള്ളറക്കാട്, അഹ്സാൻ ഷെയ്ഖ്, കെ.ആദിത്യൻ, സാരംഗ് തിരുവില്വാമല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് സ്റ്റേഷൻ മാർച്ച് ഡിസിസി സെക്രട്ടറി കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
ഗോകുൽ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. നിഹാൽ റഹിമാൻ പ്രസംഗിച്ചു.
അജിത് പെരുമ്പിലാവ്, ഷഹനാബ് പെരുവല്ലൂർ, അനന്യ, ബ്രഹ്മദത്തൻ, ഷിയാസ് ചിറ്റണ്ട, സൂരജ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]