കാക്കനാട്∙ തിരുവോണത്തിന് പ്രജകളെ കാണാനെത്തിയ മഹാബലി തമ്പുരാനു രാജോചിത യാത്രയയപ്പേകി തൃക്കാക്കരയിൽ വർണാഭ ഘോഷയാത്ര. നിശ്ചല ദൃശ്യങ്ങളും പ്രഛന്നവേഷധാരികളും കേരളീയ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. ബാൻഡ് മേളവും പഞ്ചവാദ്യവും പഞ്ചാരിമേളവും ശിങ്കാരിമേളവും പാണ്ടിമേളവും കൊട്ടിക്കയറിയപ്പോൾ ഘോഷയാത്രയിൽ അണിനിരന്നവരും വഴിയോരത്ത് കാത്തു നിന്നവരും ആഹ്ലാദത്തിമിർപ്പിലേറി.
പുലികളി, തെയ്യം, കഥകളി, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയവയും ഘോഷയാത്രയിൽ അണിനിരന്നു.
മെട്രോ റെയിൽ നിർമാണം നടക്കുന്നതിനാൽ എൻജിഒ ക്വാർട്ടേഴ്സ് ജംക്ഷനിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. നഗരസഭാ കൗൺസിലർമാരും കുടുംബശ്രീ വനിതകളും മുൻനിരയിലുണ്ടായിരുന്നു. അമ്പാടിമൂല, ഓലിമുകൾ, മാവേലിപുരം വഴി കലക്ടറേറ്റ് ജംക്ഷനിൽ ഘോഷയാത്ര സമാപിച്ചു.
സാംസ്കാരിക സമ്മേളനം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ടി.ജി.ദിനൂപ്, സ്ഥിരസമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, ഷാജി പ്ലാശേരി, സുനീറ ഫിറോസ്, റസിയ നിഷാദ്, സംഘാടക സമിതി ജനറൽ കൺവീനർ വി.ഡി.സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ.
ചന്ദ്രബാബു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളമ്പിള്ളി, കൗൺസിലർ ഉണ്ണി കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]