കുറുപ്പന്തറ ∙ കുറുപ്പന്തറ, കടുത്തുരുത്തി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയെന്ന് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. രണ്ടു ദിവസത്തെ പരിശോധനയിൽ രണ്ടിടത്തു നിന്നുമായി 16 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇന്നലെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്ക് എറിഞ്ഞ കഞ്ചാവു പൊതി എടുക്കാനെത്തിയപ്പോൾ അതിഥിത്തൊഴിലാളി അഷദും ഇസ്ലം (30) പിടിയിലായി.കുറുപ്പന്തറയിലെ ഹോട്ടൽ തൊഴിലാളിയും അസം സ്വദേശിയുമാണ്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസിൽ നിന്നാണ് കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപത്തു വച്ച് കഞ്ചാവ് പൊതി വലിച്ചെറിഞ്ഞത്.
സ്ഥലത്തു കാത്തു നിന്ന അസം സ്വദേശി പൊതി എടുത്തു. ഒരു കിലോഗ്രാമിലധികം കഞ്ചാവുണ്ടായിരുന്നു.
ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]