പനമരം∙ പരക്കുനി – മാതംകോട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ റോഡിൽ മഞ്ചേരി മുതൽ മാതംകോട് വരെയുള്ള ഭാഗമാണ് പൂർണമായും തകർന്ന് ചെളിക്കുണ്ടായി കിടക്കുന്നത്.
മാതംകോട് ഭാഗത്തുള്ള നൂറുകണക്കിന് ആളുകൾക്ക് പനമരം ടൗണിൽ എളുപ്പത്തിൽ എത്താവുന്ന റോഡായിട്ടും അധികൃതർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വർഷങ്ങൾക്ക് മുൻപ് ഈ റോഡിന്റെ കുറഞ്ഞ ഭാഗം ഇരുവശങ്ങളിലും കെട്ടി മണ്ണ് ഇട്ടെങ്കിലും വയലിന്റെ വശത്തുകൂടി കടന്നു പോകുന്ന 150 മീറ്ററോളം ദൂരത്ത് ഇതുവരെ ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. മണ്ണിട്ട ഭാഗത്ത് തന്നെ തുടർ പ്രവൃത്തികൾ നടത്താത്തതിനാൽ ഈ ഭാഗവും ചെളിക്കുഴികൾ നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്.
മഴക്കാലമായാൽ മുട്ടൊപ്പം ചെളിയിലൂടെയാണ് ഇതുവഴി മാതംകോട് ഭാഗത്തേക്ക് ഊരു നിവാസികൾ അടക്കം നടന്നു പോകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]