ചെറുവത്തൂർ ∙ ഓളപ്പരപ്പിൽ ആവേശം തീർത്ത ഓർക്കുളത്തെ ജലമേളയിൽ പാലിച്ചോൻ അച്ചാംതുരുത്തി ജേതാക്കൾ. എകെജി പൊടോത്തുരുത്തി രണ്ടാം സ്ഥാനം നേടി.
28 ടീമുകൾ പങ്കെടുത്ത ജലോത്സവമാണ് ഇന്നലെ വൈകിട്ട് ഓർക്കുളം പുഴയിൽ നടന്നത്. ഓർക്കുളം എകെജി ക്ലബ് ഗ്രന്ഥാലയവും വനിതാവേദിയും ചേർന്നാണ് സംഘടിപ്പിച്ചത്.
5 പേർ തുഴയുന്ന വള്ളംകളി മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കിയത് പാലിച്ചോൻ അച്ചാംതുരുത്തിയായിരുന്നു.
എം. രാജഗോപാലൻ എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.രമേശൻ ഉപഹാരങ്ങൾ കൈമാറി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ടി.വി.കൃഷ്ണൻ, സിപിഎം ലോക്കൽ സെക്രട്ടറി പി.വി.കൃഷ്ണൻ, ഡി.എം.കുഞ്ഞിക്കണ്ണൻ, സബ് ഇൻസ്പെക്ടർ ശരത്ത് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള കൈമാറി. ജലമേളയ്ക്ക് ആവേശം പകർന്ന് ഗാനമേള, തിരുവാതിര എന്നിവയും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]