പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്ത് 12–ാംവാർഡിൽ ഇലവുംകുടിത്താഴം നീന്തൽകുളം ഒരുങ്ങി. കൊട്ടിക്കത്തോട്ടത്തിൽ ഫാത്തിമ അലിയുടെ കുടുംബം സൗജന്യമായി നൽകിയ 11.5 സെന്റ് സ്ഥലത്ത് നവകേരള സദസ്സിൽ പി.
വി. ശ്രീനിജിൻ എംഎൽഎയും വാർഡ് അംഗം ഫസീല ഷംനാദും നൽകിയ നിവേദനത്തെ തുടർന്ന് അനുവദിച്ച 25 ലക്ഷവും പഞ്ചായത്ത് അനുവദിച്ച 17 ലക്ഷവും ചേർത്ത് 42 ലക്ഷം രൂപയ്ക്കാണ് കുളം നിർമിച്ചത്.
9 ലക്ഷം ലീറ്റർ വെളളം സംഭരിക്കാൻ ശേഷിയുണ്ട്. പുതിയതായി നിർമിച്ച കുളത്തിൽ വെള്ളം സംഭരിക്കുന്നതോടെ സമീപത്തെ കുളങ്ങളിലും കിണറുകളിലും ജലലഭ്യത വർധിക്കും.
അകത്തേക്കും പുറത്തേക്കും വെള്ളം ഒഴുക്കുന്നതിന് സംവിധാനമുണ്ട്. അലക്കാനും കുളിക്കാനും അനുവദിക്കില്ല.
എല്ലാ പ്രായത്തിലുളളവർക്കും നീന്തൽ പരിശീലനത്തിന് ഉപയോഗിക്കാം.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പി.വി.
ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽഡിയോ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി , സ്ഥിര സമിതി അധ്യക്ഷ ഷാജിത നൗഷാദ്, വാർഡ് അംഗം ഫസീല ഷംനാദ്, പഞ്ചായത്ത് അംഗങ്ങളായ കെ.എം.
അബ്ദുൽ അസീസ് , നുസ്റത്ത് ഹാരിസ് , വിനിത ഷിജു , അഷറഫ് ചീരേക്കാടൻ , നിഷ കബീർ , ഷുക്കൂർ പാലത്തിങ്കൽ , കെ.ജി.ഗീത , എ.കെ.മുരളി , വിജയലക്ഷ്മി, ജില്ലാ പട്ടികജാതി വികസന സമിതി അംഗം കെ.പി അശോകൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മക്കാർ , സിഡിഎസ് അധ്യക്ഷ ഷമീന അബ്ദുൽഖാദർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]