ഫോർട്ട്കൊച്ചി∙ അഴിമുഖത്തിനു സമീപം കടലിലേക്കു പോകുകയായിരുന്ന നാവിക സേനയുടെ ഐഎൻഎസ് ധ്രുവ് എന്ന കപ്പലിൽ നിന്ന് അസാധാരണമായ വിധത്തിൽ പുക ഉയർന്നതു കരയിൽ പരിഭ്രാന്തി പരത്തി. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
തൊട്ടടുത്ത് എൽഎൻജി ടെർമിനൽ ഉള്ളതാണ് ആളുകളിൽ ആശങ്കയുണ്ടാക്കിയത്.
ഒട്ടേറെപ്പേർ ഫോർട്ട്കൊച്ചി ബീച്ചിലും പരിസരത്തും തടിച്ചുകൂടി. കപ്പലിനു തീപിടിച്ചെന്ന ഊഹാപോഹം പരന്നു. 2–ാം ബോയയ്ക്കു സമീപം കിടന്ന കപ്പലിനു സമീപത്തേക്ക് 2 ടഗ്ഗുകൾ എത്തി.കപ്പലിൽ തീപിടിത്തം ഉണ്ടായില്ലെന്നും എൻജിൻ മുറിയിലെ ജനറേറ്റർ പ്രവർത്തിച്ചപ്പോഴുണ്ടായ പുകയാണ് ആളുകളിൽ ഭീതി പടർത്തിയതെന്നും കപ്പൽ സുരക്ഷിതമായി യാത്ര തുടർന്നുവെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]