തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത വർഗീയശക്തികളുടെ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിർത്താനുള്ള ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കണം. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

