കൊച്ചി ∙ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെ കൊച്ചിയിൽ വീണ്ടും
. ഫോർട്ട്കൊച്ചി സ്വദേശിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്.
വാട്സാപ് വഴി ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് അക്കൗണ്ടില്നിന്നു പണം കവർന്നത്.
കഴിഞ്ഞ മാസം 18നാണ് സംഭവം. ഒരു എഫ്എം റേഡിയോയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്സാപ്പിലേക്കു കോൾ വന്നു.
പിന്നാലെ ഒരു ലിങ്കും അയച്ചു നൽകി. ഇതിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കരസ്ഥമാക്കുകയും അതുവഴി അക്കൗണ്ടിൽ നിന്ന് 95,000 രൂപ അപഹരിക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.
ഇന്നലെയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ 59കാരിയെ സൈബർ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി 2.88 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വ്യാജ കോടതിയും വ്യാജ ജഡ്ജിയും വ്യാജ സാക്ഷിയും വരെ ഒരുക്കിയായിരുന്നു സൈബർ തട്ടിപ്പു സംഘത്തിന്റെ പ്രവർത്തനം.
മുംബൈയിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും കള്ളപ്പണ കടത്തു കേസിൽ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് തെളിവുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പു സംഘം വീട്ടമ്മയെ ബന്ധപ്പെട്ടത്. തുടർന്ന് വെർച്വൽ അറസ്റ്റ് ചെയ്ത് പല തവണകളായി 2.88 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പു വഴി 25 കോടി രൂപ നഷ്ടമായ സംഭവവും അടത്തു തന്നെയാണ് നടന്നത്.
സൈപ്രസ് കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]