ആലപ്പുഴ∙ ആഗോള അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട
വിവാദങ്ങളിലൊന്നും താനില്ല. അയ്യപ്പ സംഗമത്തിലേക്കു ക്ഷണിച്ചോ എന്ന ചോദ്യത്തിന് പ്രസിഡന്റ് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇത്രയും കാലം എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ആലപ്പുഴയിൽ പറഞ്ഞു.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘ഞാനൊരു മന്ത്രിയാണെ’ന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി.
സംഗമത്തിന് അദ്ദേഹത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ക്ഷണിച്ചിരുന്നെന്നും ഇതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പ്രതികരിച്ചു.
ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനറായി ടൂറിസം വകുപ്പ് അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷിനെ നിയമിച്ചിരുന്നു.
സ്റ്റിയറിങ് കമ്മിറ്റിയിലും ഇവർ അംഗമായിരിക്കും. സംഗമത്തിന്റെ ഏകോപന ചുമതല ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർക്കു നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അധ്യക്ഷനായും ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കൺവീനറായും ഫുഡ് കമ്മിറ്റിയും രൂപീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]