ഇന്ന്
സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടിക്കാഴ്ച മാറ്റി
മട്ടാഞ്ചേരി∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ നടത്താനിരുന്ന മലയാളം അധ്യാപക കൂടിക്കാഴ്ച മാറ്റിവച്ചതായി പ്രധാന അധ്യാപിക അറിയിച്ചു.
പറവൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം
പറവൂർ ∙ ചതയ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ഇടപ്പള്ളിയിൽ നിന്നു കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെഎംകെ കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു ചെറായി – മാല്യങ്കര പാലം വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്നു പറവൂരിലേക്ക് വരുന്ന വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വടക്കുംപുറം – അഗ്നിരക്ഷാനിലയം വഴി വെടിമറ കവലയിലെത്തി അവിടെ ആലുവ, എറണാകുളം, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകണം. ആലുവയിൽ നിന്നു പറവൂരിലേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാലിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വഴിക്കുളങ്ങര വഴിയും പോകേണ്ടതാണ്. വലിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]