കൊച്ചി ∙ ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങിയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്.
സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്ര തിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ ബന്ധപ്പെടുകയായിരുന്നു.
ഷോൺ ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.
അദ്ദേഹം ഉടൻ തന്നെ കേന്ദ്ര മന്ത്രി അമിത് ഷായെ ബന്ധപ്പെട്ടു. പിന്നീട് അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവിനെ ബന്ധപ്പെട്ട് ഇവർക്ക് വേണ്ട
എല്ലാ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തുകയായിരുന്നു. മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു തങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞതായി വരദ പറഞ്ഞു.
ഭക്ഷണം, താമസം, സുരക്ഷിതത്വം തുടങ്ങിയവ ഹിമാചൽ പ്രദേശ് സർക്കാർ ഒരുക്കിയെന്നും വരദ പറഞ്ഞു.
മഴയത്ത് രണ്ടു ദിവസം ഒറ്റപ്പെട്ടതോടെ താനും ഒപ്പമുണ്ടായിരുന്നവരും ഭയന്നു പോയെന്നും അതോടെയാണ് ഷോൺ ജോർജിനെ ബന്ധപ്പെട്ടതെന്നും വരദ പറഞ്ഞു. പിന്നീട് സംഭവം പുറംലോകമറിയുന്നത് ഷോൺ വഴിയായിരുന്നു.
തിരുവോണ നാളിൽ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് വരദയും സംഘവും. സംഭവത്തിൽ അതിവേഗ ഇടപെടൽ നടത്തിയ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും അമിത് ഷായ്ക്കും സംഘം പ്രത്യേകം നന്ദി അറിയിച്ചു.
ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്.
സ്പിറ്റിയിൽ നിന്ന് കൽപയിലേക്കെത്തിയ ശേഷമാണ് യാത്ര തടസ്സപ്പെട്ടത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴ റോഡുകൾ തകർന്നടിയാൻ കാരണമായി.
നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം നിലച്ച് ഇവർ ഒറ്റപ്പെട്ടു പോകുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]