കാലിഫോര്ണിയ: സെപ്റ്റംബർ 9ന് ആപ്പിൾ 2025ലെ ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങുന്നു. ഈ ചടങ്ങിൽ ടെക് ഭീമൻ ഐഫോൺ 17 സീരീസ്, പുതിയ ആപ്പിൾ വാച്ച് മോഡലുകൾ തുടങ്ങിയവയ്ക്കൊപ്പം മൂന്നാം തലമുറ എയർപോഡ്സ് പ്രോയും പുറത്തിറക്കും.
ആപ്പിൾ എയർപോഡ്സ് പ്രോയ്ക്ക് 2022ന് ശേഷം ലഭിക്കുന്ന ആദ്യ അപ്ഡേറ്റാണിത്. ഏകദേശം മൂന്ന് വർഷം മുമ്പ് അരങ്ങേറ്റം കുറിച്ചതും പിന്നീട് യുഎസ്ബി-സി ചാർജിംഗ് കേസുള്ള അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയതുമായ എയർപോഡ്സ് പ്രോ 2വിന് പകരമായി പുതിയ മോഡൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതാ ‘ആപ്പിൾ എയർപോഡ്സ് പ്രോ 3’യെക്കുറിച്ച് അറിയേണ്ടതെല്ലാം. ഡിസൈൻ മാറ്റങ്ങൾ എയർപോഡ്സ് പ്രോ 3ക്ക് പുതിയൊരു ഡിസൈൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
എങ്കിലും കൃത്യമായി എന്ത് മാറ്റമാണ് ആപ്പിള് വരുത്തുന്നതെന്ന് വ്യക്തമല്ല. ഡിസൈൻ ചെറുതായി പരിഷ്കരിച്ചേക്കാം.
വരാനിരിക്കുന്ന എയർപോഡ്സ് പ്രോ 3, മുൻഗാമിയുടെ അതേ ബാഹ്യ രൂപകൽപ്പന നിലനിർത്തുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാർജിംഗ് കെയ്സ് കെയ്സിന്റെ വലിപ്പം കുറയ്ക്കാനും, എയർപോഡ്സ് പ്രോ കൂടുതൽ പോക്കറ്റബിൾ ആക്കാനും സാധ്യതയുണ്ട്.
ആപ്പിൾ എയർപോഡ്സ് 4 കെയ്സിലെ പെയറിംഗ് ബട്ടണും നീക്കം ചെയ്തു, പകരം ഒരു അദൃശ്യ കപ്പാസിറ്റീവ് ബട്ടൺ ചേർത്തു, അതേ മാറ്റം എയർപോഡ്സ് പ്രോയിലും ലഭിച്ചേക്കും. എയർപോഡ്സ് പ്രോ കേസിലെ എൽഇഡി ഉപരിതലത്തിനടിയിൽ മറഞ്ഞിരിക്കാം.
ഓണായിരിക്കുമ്പോൾ മാത്രമേ അത് ദൃശ്യമാകൂ. ഓഡിയോ മെച്ചപ്പെടുത്തലുകൾ മെച്ചപ്പെട്ട
ശബ്ദ നിലവാരം നൽകുന്ന ഒരു പുതിയ ചിപ്പിൽ ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എയർപോഡ്സ് പ്രോ 3യ്ക്കായി ഒരു പുതിയ ചിപ്പ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
നോയിസ് ക്യാൻസലേഷൻ അപ്ഡേറ്റ് ചെയ്ത ചിപ്പ് വളരെ മികച്ച ആക്റ്റീവ് നോയ്സ് ക്യാൻസലേഷനും കൊണ്ടുവരും. ഹൃദയമിടിപ്പ് നിരീക്ഷണം പവർബീറ്റ്സ് പ്രോ 2-ന് വേണ്ടി ആപ്പിൾ അടുത്തിടെ ഇൻ-ഇയർ ഹാർട്ട് റേറ്റ് ട്രാക്കിംഗ് അവതരിപ്പിച്ചു, ഇത് എയർപോഡ്സ് പ്രോ 3യിലും വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സവിശേഷതയാണ്.
വ്യായാമ വേളയിൽ എയർപോഡുകൾക്ക് ഹൃദയമിടിപ്പ് അളക്കാൻ കഴിയും. താപനില നിരീക്ഷണം ആപ്പിൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എയർപോഡുകളുടെ സവിശേഷതകളിൽ ഒന്നാണ് താപനില സെൻസിംഗ്.
എങ്കിലും ഇത് എയർപോഡ്സ് പ്രോ 3യിൽ വരുമോ എന്ന് വ്യക്തമല്ല. അങ്ങനെ വന്നാൽ, ചെവിയിലൂടെയുള്ള താപനില കണ്ടെത്തൽ ആപ്പിൾ വാച്ചിൽ നിന്നുള്ള ചർമ്മ താപനില റീഡിംഗുകളേക്കാൾ വളരെ കൃത്യമായിരിക്കും.
ലൈവ് ട്രാൻസിലേഷൻ എയർപോഡുകൾക്കായി ഒരു ലൈവ് ട്രാൻസിലേഷൻ ഫീച്ചറിലും ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് നേരിട്ടുള്ള സംഭാഷണങ്ങൾക്ക് തത്സമയ വിവർത്തനങ്ങൾ നൽകും.
iOS 26-ൽ അവതരിപ്പിച്ച ലൈവ് ട്രാൻസിലേഷൻ ഓപ്ഷനുകൾ ഈ സവിശേഷത വികസിപ്പിക്കും. ഇത് എയർപോഡ്സ് പ്രോ 3ക്കൊപ്പം അനാച്ഛാദനം ചെയ്തേക്കാം.
ഐഒഎസ് 26 ഉറങ്ങുമ്പോൾ ഓട്ടോമാറ്റിക് പോസിംഗ്, ക്യാമറ റിമോട്ട് ഫംഗ്ഷണാലിറ്റി, സ്റ്റുഡിയോ-ക്വാളിറ്റി റെക്കോർഡിംഗ്, ചാർജിംഗ് റിമൈൻഡറുകൾ തുടങ്ങിയവ ഉൾപ്പെടെ, iOS 26-ൽ വരുന്ന എല്ലാ സവിശേഷതകളും എയർപോഡ്സ് പ്രോ 3 പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ടുകൾ . എയർപോഡ്സ് പ്രോ 3- പ്രതീക്ഷിക്കുന്ന വില എയർപോഡ്സ് 3യുടെ വില വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
പുതിയ സവിശേഷതകൾ നല്കുമ്പോള് തന്നെ ചെലവ് സന്തുലിതമാക്കാൻ ആപ്പിളിന് കഴിഞ്ഞാൽ എയർപോഡ്സ് പ്രോ 2വിന്റെ നിരവധി ഉപയോക്താക്കളെ, എയർപോഡ്സ് പ്രോ 3യിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]