മംഗളൂരു∙ ഉഡുപ്പി കുന്താപുരയിൽ മലയാളി യുവാവിനെ
കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. കുന്താപുരയിലെ കോടിയിൽ താമസിക്കുന്ന അസ്മ (43), ബൈന്ദൂര് സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കിയത്.
ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്.
കഴിഞ്ഞ് തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി പറഞ്ഞു. കുന്താപുരയിലെ പെട്രോൾ പമ്പിനു സമീപം കാണാമെന്നായിരുന്നു പറഞ്ഞത്.
ഇതനുസരിച്ച് ഇവിടെയെത്തിയ യുവാവിനെ, അസ്മ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ മറ്റു പ്രതികളും ഇവിടെയെത്തി.
തുടർന്ന് യുവാവിന്റെ നഗ്ന ഫോട്ടോകൾ പകർത്തിയ ശേഷം മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കുകയും ചെയ്തു. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു.
യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഇതില്‍നിന്ന് 40,000 രൂപയും പിന്‍വലിച്ചു. ഇതിനുശേഷം രാത്രിയാണ് യുവാവിനെ വിട്ടയച്ചത്.
പിന്നാലെയാണ് യുവാവ്
പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @AnwarMuloor എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]