പനമരം∙ നിർമാണം ഇഴയുന്ന ബീനാച്ചി – പനമരം റോഡിൽ അപകടക്കെണിയായി വൻ ഗർത്തങ്ങളും വെള്ളക്കെട്ടും. നടവയൽ പള്ളിത്താഴെ മുതൽ ടൗൺ വരെയും പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയും റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി. വലിയ വാഹനങ്ങൾക്ക് അരികു കൊടുക്കുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ റോഡിലെ വെള്ളക്കെട്ടിൽ വീണുള്ള അപകടങ്ങൾ പതിവായി. ഈ റോഡിൽ നടവയൽ പള്ളിക്കയറ്റം കുറയ്ക്കുന്നതിനായി 20 ദിവസത്തേക്ക് റോഡ് അടച്ച് വാഹനങ്ങൾ പഞ്ചായത്ത് റോഡിലൂടെ കടത്തിവിട്ടതിനാൽ ഈ റോഡും തകർന്നു.
പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തും ഒട്ടേറെ കുഴികളാണുള്ളത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോൾ ഇടയ്ക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പാറപ്പൊടിയിടുകയാണു ചെയ്യുന്നത്.കിഫ്ബിയിൽ ഉൾപ്പെടുത്തി 32.56 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കി ആരംഭിച്ച റോഡ് പ്രവൃത്തിയാണ് വർഷങ്ങൾ കഴിഞ്ഞും ഇഴഞ്ഞു നീങ്ങുന്നത്.യാത്രാക്ലേശം രൂക്ഷമായിട്ടും അധികൃതരും കരാറുകാരനും കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ടാഴ്ച മുൻപ് റോഡ് പണിയിലെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് നാട്ടുകാർ നടവയൽ പള്ളിക്കയറ്റത്തിൽ നെൽവിത്ത് വിതച്ചും വാഴനട്ടും പ്രതിഷേധിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]