കാലടി∙ മാണിക്യമംഗലം തുറയിൽ അവധിക്കാലം ആഘോഷമാക്കിയിരിക്കുകയാണ് ഒട്ടേറെ ആളുകൾ. തുറയുടെ പടിഞ്ഞാറു ഭാഗത്ത് ചൂണ്ടയുമായി മീൻ പിടിക്കാൻ വരുന്നവർ ഏറെയാണ്.
രാവിലെ മുതൽ പലരും ചൂണ്ടയുമായി എത്തുന്നു. സ്കൂൾ കുട്ടികൾ മുതൽ വയോധികർ വരെ ഇക്കൂട്ടത്തിലുണ്ട്. ചൂണ്ടയിടുന്ന പലർക്കും മീൻ ലഭിക്കുന്നുണ്ട്.
ബ്രാൽ, കാരി, കറൂവുപ്പ് തുടങ്ങിയ മീനുകളാണ് കൂടുതലും ലഭിക്കുന്നത്. ചിലർക്ക് മീനുകൾ ലഭിക്കുന്നില്ലെങ്കിലും ചൂണ്ടയിടൽ ആസ്വദിക്കുന്നു.
മറ്റുള്ളവർ ചൂണ്ടയിടുന്നത് കണ്ടിരിക്കുന്നവരാണ് വേറോരു കൂട്ടർ. തുറയുടെ കിഴക്കു ഭാഗത്ത് മീൻ വളർത്തൽ ഉണ്ടെങ്കിലും പടിഞ്ഞാറു ഭാഗത്ത് ലഭിക്കുന്നത് നാടൻ മീനുകളാണ്.
മഴക്കാലത്ത് തോടുകൾ വഴിയായി ധാരാളം മീനുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്.
തുറയോടു ചേർന്നുള്ള വഴിയിലൂടെ ബസ് ഗതാഗതം ഇല്ലാത്തതും മറ്റു വാഹനങ്ങൾ വളരെ കുറവായതും കാരണം കുട്ടികൾക്ക് ഓടിക്കളിക്കാനും സൗകര്യമുണ്ട്. അവധി ദിവസങ്ങളിൽ ഇവിടെ ധാരാളം ആളുകൾ എത്തുന്നത് പതിവാണ്.
പ്രഭാത, സായാഹ്ന സവാരിക്കാരും ധാരാളം എത്തുന്നു. പതിമൂന്നര ഏക്കറോളം വിസ്തൃതിയുള്ള തുറയുടെ കിഴക്ക് ഭാഗത്ത് ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ ഉണ്ട്.
ഇരിപ്പിടങ്ങൾ, വാക് വേ, ഓപ്പൺ ജിം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെയും വൈകിട്ട് എത്തുന്നവരുടെ എണ്ണം അവധിക്കാലം ആയതോടെ വർധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]