ചാലക്കുടി ∙ എയർവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ കൊച്ചിക്കു മേലെ പറന്ന് ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ. സ്കൂളിലെ എയർവിങ് എൻസിസി കെഡറ്റുകളായ ദിയ ഹാർവിൻ, ആൻലിയ മാത്യു, ഷൈൻ ബൈജു, ജെറിൻ കെ.
ജോജൻ, മിൽവിൻ മിനോജ് എന്നിവരാണു ഫ്ലയിങ് പരിശീലനത്തിന്റെ ഭാഗമായി കൊച്ചിയുടെ ആകാശക്കാഴ്ച ആസ്വദിച്ചത്.
എറണാകുളം ജില്ലയിലെ തലക്കോട് സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന എൻസിസിയുടെ വാർഷിക ക്യാംപിൽ കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ 49 വിദ്യാർഥികളും പങ്കെടുക്കുന്നു. ഇവരിൽ നിന്നു തിരഞ്ഞെടുത്ത 5 പേരെയാണു കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെത്തിച്ചു പരിശീലനപ്പറക്കൽ നടത്തിയത്.
ഒപ്പം ഫയറിങ് പരിശീലനവും ഇവർക്കു ലഭിച്ചു.
പരിശീലനത്തിനു 3 കേരള കമാൻഡിങ് ഓഫിസർ വിങ് കമാൻഡർ സുമിത് ശേഖർ, വാറൻഡ് ഓഫിസർ അനീഷ് മേനോൻ, സാർജന്റ് മുഖർജി, സ്കൂൾ എൻസിസി സെക്കൻഡ് ഓഫിസർ സുമോജ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. എയർവിങ് എൻസിസി യൂണിറ്റുള്ള ജില്ലയിലെ ഏക വിദ്യാലയമാണു ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

