ഇരിക്കൂർ ∙ സംസ്ഥാനപാതയിലെ കുഴികൾ അപകടങ്ങൾക്കു കാരണമാകുന്നു. തളിപ്പറമ്പ്- ഇരിട്ടി പാതയിൽ ഇരിക്കൂർ ടൗണിൽ കല്യാട് റോഡ് ജംക്ഷനിലാണു മെക്കാഡം ടാറിങ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടത്. 2 മീറ്ററോളം ദൂരത്തിൽ ഒരടിയോളം താഴ്ചയുള്ള കുഴിയാണു പ്രധാനമായും ഭീഷണിയുയർത്തുന്നത്. മറ്റിടങ്ങളിലും റോഡ് തകർന്നിട്ടുമുണ്ട്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ വീഴുന്ന ഇരുചക്ര വാഹനങ്ങളാണു പ്രധാനമായും അപകടത്തിൽപെടുന്നത്. ഇവിടത്തെ ഓവുചാലിന്റെ സ്ലാബുകളുടെ കോൺക്രീറ്റ് തകർന്നു കമ്പികൾ പുറത്തായിട്ടുമുണ്ട്.
സ്ലാബിനു മുകളിൽ ടാറിങ് നടത്തിയിരുന്നെങ്കിലും ടാറിങ്ങും കോൺക്രീറ്റും തകർന്നു കമ്പികൾ പുറത്താകുകയായിരുന്നു. ടാറിങ് പൂർണമായും തകർന്നതോടെ വാഹനങ്ങൾ കടന്നുപോകാനും അരികു നൽകാനും പ്രയാസപ്പെടുകയാണ്. ജില്ലയിലെ പ്രധാന ചെങ്കൽ മേഖലയായ കല്യാട് ചുങ്കസ്ഥാനത്തേക്കുള്ള നൂറുകണക്കിനു ചെങ്കൽ ലോറികളും ബ്ലാത്തൂർ ഭാഗത്തേക്കുള്ള പത്തോളം ബസുകളും ഇതുവഴി പോകുന്നുണ്ട്. ഏറെക്കാലമായി തകർന്നു കിടക്കുകയായിരുന്ന ഇവിടെ റെഡിമിക്സ് ബിറ്റുമിൻ ഉപയോഗിച്ച് അടുത്തിടെ പിഡബ്ല്യുഡി കുഴിയടച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ അതും തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]