മുംബൈ: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഓസ്കര് ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂൽ പൂക്കുട്ടി. തന്നോട് ഔദ്യോഗികമായി ആരും പദവിയെ കുറിച്ച് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.
സർക്കാർ അത്തരത്തിൽ പരിഗണിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണത്.
തന്റെ കരങ്ങൾ അതിനു യുക്തമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെങ്കിൽ അതിന് നന്ദിയുണ്ടെന്നും റസൂൽ പൂക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലയാളത്തിൽ പെട്ടെന്നുള്ള വർക്കുകൾ ഇല്ല.
മോഹൻലാലിൻ്റെ ഒരു പാൻ ഇന്ത്യൻ സിനിമയാണ് ചെയ്യുന്നത്. മലയാളത്തിൽ ശബ്ദത്തിൽ പണ്ടുകാലത്തും പ്രാധാന്യമുണ്ടായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയെക്കുറിച്ച് വാർത്തയിലാണ് കണ്ടത്. അങ്ങനെയാരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]