ഐടിഐ പ്രവേശനം
കൊല്ലം ∙ വെളിയം സർക്കാർ ഐടിഐയിലെ ഡ്രൈവർ കം മെക്കാനിക് ട്രേഡിൽ സീറ്റൊഴിവ്. അസ്സൽ രേഖകൾ സഹിതം 20 നകം എത്തണം.
പ്രായപരിധി: ജൂലൈ 31 ന് 18 വയസ്സ്. വനിതകൾക്കും അപേക്ഷിക്കാം. 7907170436, 7012332456.
കോഴ്സ് പ്രവേശനം
കൊല്ലം ∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി/യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ബിഎസ്സി – കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം ബി.ഐ.എസ്, ഫിനാൻസ്, ടാക്സേഷൻ, എംഎസ്സി- കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ് കോഴ്സുകളിലാണ് ഒഴിവുകൾ. 8547005046, 0479 2304494.
സ്പോട്ട് അഡ്മിഷൻ
ഓയൂർ ∙ വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഗവ.ഐടിഐ കൊട്ടാരക്കരയിൽ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടന്നുവരുന്നു.
താൽപര്യമുള്ളവർ അസ്സൽ രേഖകളോടൊപ്പം വെളിയം ഗവ.ഐടിഐയിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 2025 ജൂലൈ 31 ന് 18 വയസ്സ് പൂർത്തിയായിരിക്കണം.
ഉയർന്ന പ്രായപരിധിയില്ല. വനിതകൾക്കും അപേക്ഷിക്കാം.
അവസാന തീയതി 20ന്. 7907170436, 7012332456.
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
കൊല്ലം ∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 3 മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സെയിൽസ് മാർക്കറ്റിങ്, അക്കൗണ്ടിങ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് വിഷയങ്ങൾക്കാണ് അവസരം. അതത് വിഷയങ്ങളിൽ യുജി കോഴ്സ് തുടരുന്നവർക്കും കഴിഞ്ഞവർക്കും അപേക്ഷിക്കാം.
ഫീസ് : 3000 രൂപ. 0479 2304494, 8547005046.
കംപ്യൂട്ടർ ക്ലാസ്
കൊല്ലം ∙ കൊട്ടാരക്കര കരിയർ ഡവലപ്മെന്റ് സെന്ററിൽ 15 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കായുള്ള 50 മണിക്കൂർ സൗജന്യ കമ്പ്യൂട്ടർ (വേഡ് പ്രോസസിങ്) ക്ലാസ് 8 നു രാവിലെ 10 ന് ആരംഭിക്കും.
ഫോൺ: 0474 2919612, 9633450297.
പരിശീലനം
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്് ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ സംരംഭകർക്കായി പരിശീലനം സംഘടിപ്പിക്കും. 10 മുതൽ 12 വരെ കളമശ്ശേരി കിഡ് ക്യാംപസിലാണ് പരിശീലനം.
താമസം ഉൾപ്പെടെ 2950 രൂപയും താമസം കൂടാതെ 1500 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് താമസം സഹിതം 1800 രൂപയും താമസം ഇല്ലാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്ന 35 പേർ ഫീസ് അടച്ചാൽ മതി.
www.kied.info മുഖേന 8 നകം അപേക്ഷ സമർപ്പിക്കണം. 0484 2532890, 9188922800
കഥകളി ആസ്വാദന ക്ലാസ്
പരവൂർ∙ കൊക്കാട്ട് നാരായണപിള്ള സ്മാരക കഥകളി ആസ്വാദന വേദിയുടെ ആഭിമുഖ്യത്തിൽ 7നു വൈകിട്ട് 4.30 മുതൽ പൗർണമി കലാ സാംസ്കാരികവേദി പ്രമീള സ്മാരക ഗ്രന്ഥശാലയിൽ കഥകളി ആസ്വാദന ക്ലാസും ദുര്യോധനവധം കഥകളിയും നടത്തും.
കഥകളി ആസ്വാദന ക്ലാസിന് കഥകളി നടൻ പീശപ്പള്ളി രാജീവൻ നേതൃത്വം നൽകും.
അനധികൃത ഖനന പ്രവർത്തനങ്ങൾ അറിയിക്കാം
കൊല്ലം ∙ ഓണവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ നിലംനികത്തൽ, കുന്നിടിക്കൽ തുടങ്ങിയ അനധികൃത ധാതുഖനന പ്രവർത്തനങ്ങൾ തടയുന്നതിനായി താലൂക്ക് തലത്തിലും റവന്യു ഡിവിഷൻ/സബ്കലക്ടർ തലത്തിലും അവധിക്കാല സ്ക്വാഡുകൾ രൂപീകരിച്ചു.
അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താഴെപറയുന്ന നമ്പരുകളിൽ അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു. സബ് കലക്ടറുടെ കാര്യാലയം, കൊല്ലം -0474-2793461, റവന്യു ഡിവിഷനൽ ഓഫസ്, പുനലൂർ – 0474-2793462, താലൂക്ക് ഓഫിസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി -0476 2620223, കുന്നത്തൂർ -0476 2830345, കൊട്ടാരക്കര -0474 2454623, പത്തനാപുരം – 0475 2350090, പുനലൂർ -0475 2222605.
റെയിൽവേ ഗേറ്റ് അടച്ചിടും
കൊല്ലം ∙ വർക്കല റെയിൽവേ സ്റ്റേഷനും പരവൂർ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഇടവ റെയിൽവേ ഗേറ്റ് (ലവൽ ക്രോസ് 555) നാളെ വൈകിട്ട് 6 മുതൽ 7ന് വൈകിട്ട് 6 വരെയും അസനാരു റെയിൽവേ ഗേറ്റ് (ലവൽ ക്രോസ് 556) 7ന് വൈകിട്ട് 6 മുതൽ 8ന് വൈകിട്ട് 6 വരെയും അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]