
കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് രാമപുരത്താണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺ മക്കളുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തത്. അനന്യ 13) അമേയ (10) അനാമിക (ഏഴ്) എന്നിവരാണ് പിതാവായ ജോമോൻ്റെ ആക്രമണത്തിന് ഇരയായത്. ജോമോൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന കുട്ടികളെ ആദ്യം കണ്ടത് ബന്ധുക്കളായിരുന്നു. അര്‍ദ്ധരാത്രിയില്‍ ജോമോൻ ആദ്യം കഴുത്തറുത്തത് ഇളയ കുട്ടിയുടേതായിരുന്നു. അനിയത്തിയുടെ നിലവിളി കേട്ട് എന്നേറ്റു വന്ന മൂത്ത മകളെയും ജോമോൻ ആക്രമിക്കുകയായിരുന്നു . വെട്ടേറ്റ കഴുത്തുമായി കുട്ടികള്‍ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത് താമസിക്കുന്ന ജോമോന്റെ മാതാവിന്റെ വീട്ടിലേക്കാണ് ഓടി കയറിയത്. പിന്നാലെ കുട്ടികള്‍ തളര്‍ന്നു വീണു. വാതില്‍ തുറന്നിറങ്ങിയ ജോമോന്റെ ബന്ധുക്കള്‍ ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന മക്കളെയാണ് കണ്ടത്.
അതേസമയം ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവര്‍ഷമായി അകല്‍ച്ചയില്‍ ആയിരുന്നു എന്നാണ് വിവരം. അതിനാല്‍ ജോമോൻ പെണ്‍കുട്ടികളുമായി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ഉപേക്ഷിച്ച് പോയതിനു പിന്നാലെ ജോമോൻ മാനസികമായി തകര്‍ന്നിരുന്നു എന്നാണ് വിവരം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]