ഇരിണാവ് ∙ വീടിനുനേരെ കാറിലെത്തിയ സംഘം സ്ഫോടകവസ്തുക്കൾ എറിഞ്ഞു ഭീതി പരത്തി. ഇരിണാവ് കോസ്റ്റ് ഗാർഡ് റോഡിന് സമീപം ലോട്ടറിക്കച്ചവടക്കാരനായ പടപ്പിൽ ദസ്തഗീറിന്റെ വീടിനു നേരെയാണ് അക്രമം.
ഇയാളുടെ മകൻ ഇർഫാനെ (32) അന്വേഷിച്ചെത്തിയ 2 യുവാക്കളാണ് വീട്ടുമുറ്റത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞ് ഓടിപ്പോയത്. ഇന്നലെ വൈകിട്ട് 3ന് ആണ് സംഭവം.
ഉഗ്രശബ്ദത്തോടെയാണു സ്ഫോടനം ഉണ്ടായത്.
ഈ സമയം ഇർഫാന്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പടക്കം മുറ്റത്തുവീണു പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി.
രണ്ടു സ്ഫോടകവസ്തുക്കളാണ് എറിഞ്ഞത്. പുറത്തെ ടൈൽസ് പൊട്ടിയ നിലയിലാണ്. സമീപം ബൈക്ക് ഉണ്ടായിരുന്നെങ്കിലും കേടുപാടില്ല.
വ്യക്തിവൈരാഗ്യത്താലുള്ള അക്രമമെന്നാണ് പൊലീസ് നിഗമനം. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കാറിന്റെ ഉടമസ്ഥരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും രാത്രിയോടെ ചോദ്യം ചെയ്യുമെന്നും ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.
2 പേർ ഓടിപ്പോകുന്നതും കാറിന്റെയും സിസിടിവി ദൃശ്യം കൂടി ലഭിച്ചിട്ടുണ്ട്. വൈകിട്ടോടെ കണ്ണൂരിൽനിന്നും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]