കൊട്ടാരക്കര∙ കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസികൾക്കൊപ്പം തുടർച്ചയായി 25-ാം വർഷത്തിലും തിരുവോണം ആഘോഷിക്കാൻ നെടുവത്തൂർ ഗ്രാമവാസികൾ. തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങൾ ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഏറ്റുവാങ്ങി.
തിരുവോണ ദിവസത്തെ രണ്ടു നേരത്തെ ഭക്ഷണത്തിന്റെ സാധനങ്ങളാണ് എത്തിച്ചത്.
നാട്ടുകാർ സ്വരൂപിച്ച പലചരക്ക്, കാർഷിക വിഭവങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് ആശ്രയയിലെത്തിച്ചത്. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന കൺവീനർ നെടുവത്തൂർ ചന്ദ്രശേഖരൻ, ഗ്രാമപ്പഞ്ചായത്ത് അംഗം ആർ.
രാജശേഖരൻ പിള്ള, പ്രസിഡന്റ് എസ്. മോഹനൻ, ഭാരവാഹികളായ പ്രകാശ് വിലങ്ങറ, ഷിബു നാടല്ലൂർ, ജി.
സന്തോഷ്, നൗഷാദ്, ടി. കുമാരി തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

