തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്തിന്റെ പോരാട്ടത്തിന് നാടിന്റെ മുഴുവന്‍ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
സംഘടനയ്ക്കും നാടിനും വേണ്ടി നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അതില്‍ ഏറ്റവും ഒടുവിലത്തേതും ക്രൂരമായതുമായ അനുഭവമാണ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ സുജിത്തിന് നേരിടേണ്ടി വന്നത്.
മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സുജിത്തിനെതിരെ കള്ളക്കേസെടുക്കാനും പോലീസ് ശ്രമിച്ചു. രണ്ട് വര്‍ഷം നീണ്ട
നിയമപോരാട്ടത്തിനൊടുവിലാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ സുജിത്തിന്റെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നു.
2023 ഏപ്രില്‍ 5-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ അറിയാന്‍ newskerala.net സന്ദര്‍ശിക്കുക. വാര്‍ത്താ ലോകത്തെ തത്സമയ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

