തിരുവനന്തപുരം / കൊച്ചി ∙ സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പായ കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. കൊച്ചി ഹയാത്ത് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാരും മേയർമാരും, ദേശീയ, രാജ്യാന്തര തലത്തിലെ വിദഗ്ധരും പങ്കെടുക്കുന്ന കോൺക്ലേവിൽ കേരളത്തിന്റെ നഗരനയം അന്തിമമാക്കും.
നഗരനയ കമ്മിഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും. കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവൽകരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കും.
അർബൻ കമ്മിഷൻ റിപ്പോർട്ടും തുടർന്ന് നടക്കുന്ന അർബൻ കോൺക്ലേവും വഴി ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ നഗരനയം അന്തിമമാക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]