മാന്നാർ ∙ ഓയിൽ പാം കമ്പനിക്കു നെല്ലു നൽകിയ മാന്നാർ കുടവള്ളാരി എ ബ്ലോക്ക് പാടശേഖരത്തിലെ കർഷകർക്ക് ഓണമെത്തിയിട്ടും ഇതുവരെ പണം ലഭിച്ചില്ല. കൃഷി മന്ത്രിയുടെ വാക്ക് പാഴ്വാക്കായി.
നൂറേക്കർ വരുന്ന മാന്നാർ കുരട്ടിശേരി കുടവെള്ളാരി എ പാടശേഖരത്തിലെ 48 കർഷകർ ചേർന്നു കൃഷി ചെയ്തെങ്കിലും കഠിനമായ ചൂടു കാരണം വിളവ് കുറഞ്ഞു. 100 ഏക്കറിൽ നിന്നും 600 ക്വിന്റൽ നെല്ലാണ് ലഭിച്ചത്.
ഈ നെല്ലു പാടവരമ്പത്ത് ദിവസങ്ങളോളം കെട്ടിക്കിടന്നു. മൂടിയിട്ടിരുന്ന നെല്ല് ആഴ്ചകളോളം കർഷകർ ഉണക്കി കേടു വരാതെ സംരക്ഷിച്ചു.
മില്ലുകാർ 20 % വരെ കിഴവ് ആവശ്യപ്പെട്ടെങ്കിലും കർഷകർ നൽകിയില്ല.
തുടർന്ന് നെല്ലെടുക്കാതെ മില്ലുകാർ പോയി. പ്രകൃതിക്ഷോഭത്തിൽ പെടുത്തി പരമാവധി നഷ്ടപരിഹാരം ലഭിക്കാൻ പാഡി മാർക്കറ്റിങ്, കൃഷി വകുപ്പ് അധികൃതർ ഇടപ്പെട്ടാണ് കുടവെള്ളാരിയിലെ നെല്ലും ഓയിൽ പാം ഇന്ത്യയ്ക്ക് നൽകാൻ ധാരണയായത്.
അതുപ്രകാരം അവരെത്തി നെല്ലു ശേഖരിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപ പോലും കിട്ടിയില്ലെന്ന് കുടവെള്ളാരി എ ബ്ലോക്ക് പാടശേഖര സമിതി സെക്രട്ടറി ഗിരീഷ് പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓയിൽ പാം ഇന്ത്യ ശേഖരിച്ച നെല്ലിന്റെ പണം നൽകുമെന്ന് പ്രഖ്യാപിച്ച് മുഴുവൻ കർഷകരെയും കഴിഞ്ഞ 21ന് അമ്പലപ്പുഴയിൽ വിളിച്ചു കൂട്ടി. 4 ദിവസത്തിനുള്ള അക്കൗണ്ടിൽ പണം വരുമെന്ന് അന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി പി.
പ്രസാദ് പ്രഖ്യാപിച്ചതാണ് പാഴ്വാക്കായി മാറിയതെന്ന് കുടവെള്ളാരി പാടശേഖരത്തിലെ കർഷകർ പറഞ്ഞു. ബാങ്ക് വായ്പയെടുത്തും പണം കടം വാങ്ങിയുമാണ് ഒട്ടുമിക്ക കർഷകരും കൃഷിയിറക്കിയത്. കർഷകർ പലിശ നൽകി കടക്കെണിയിലായി.
നെല്ലു നൽകിയതിന്റെ പണം തിരുവോണത്തിനു മുൻപ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച കർഷകർ ഇതോടെ ധർമസങ്കടത്തിലും കടക്കെണിയിലുമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]