കൊല്ലം ∙ കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും. വിഷ്ണത്തുകാവിൽ നിന്നു തങ്കശ്ശേരി ബിഷപ് ഹൗസിലേക്കും ഇൻഫന്റ് ജീസസ് സ്കൂളിലേക്കും പോകുന്ന 2 കിലോമീറ്റർ റോഡാണു സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്.
3 വർഷങ്ങൾക്കു മുൻപാണ് റോഡ് ടാർ ചെയ്തത്. അതിനാൽ അടിയന്തരമായി കുഴികൾ നികത്താൻ എങ്കിലും തയാറാകണമെന്നു നാട്ടുകാർ ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല ഇവിടേക്ക്.
റോഡിലെ ടാറെല്ലാം ഇളകിപ്പോയതോടെ സൈക്കിൾ യാത്ര പോലും ദുഷ്കരമാണ് ഇതുവഴി. മഴക്കാലമായാൽ റോഡ് വെള്ളക്കെട്ടായി മാറും.
ദിവസങ്ങളോളം ഇത്തരത്തിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആണു വേഗം ഇതു നശിച്ചതെന്നു നാട്ടുകാർ പറയുന്നു.
ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴും നാശം ഉണ്ടാകുന്നതായി പറയപ്പെടുന്നു. വാഹനങ്ങൾ തകരാറിൽ ആകുമെന്ന കാരണത്താൽ ഇതുവഴി ഒാട്ടോറിക്ഷകൾ പോലും ഇപ്പോൾ സർവീസ് നടത്തുന്നില്ല.
തിരുമുല്ലവാരത്തു നിന്നു ടൗൺ റോഡ് വഴി ചുറ്റാതെ എളുപ്പത്തിൽ തങ്കശ്ശേരി ഭാഗത്തേക്കു പോകാൻ സാധിക്കുന്ന പാതയാണ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ഇൻഫന്റ് ജീസസ് സ്കൂളിനു മുന്നിലൂടെയുള്ള റോഡ് റീ ടാറിങ്ങിന്റെ പേരിൽ മെറ്റൽ നിരത്തി പോയിട്ടു മാസങ്ങളായി എന്നും ആക്ഷേപമുണ്ട്.
ഒാട
നിർമാണം പാതി വഴിയിൽ; അപകട ഭീഷണി കാവനാട് മണിയത്ത് മുക്ക്– എഴുത്തിൻമുക്ക് റോഡിനോടു ചേർന്നുള്ള ഒാട
നിർമാണം പാതിവഴിയിൽ. ഒാട
നിർമാണം വൈകുന്നതിനാൽ ദിവസങ്ങൾ കഴിയുന്തോറും റോഡിന്റെ വശങ്ങൾ വലിയ തോതിൽ ഇടിഞ്ഞു വീഴുകയാണ്. റോഡ് ഇടിഞ്ഞു വീഴുന്നതു വാഹന യാത്രക്കാർക്കു വലിയ ഭീഷണിയുമായിട്ടുണ്ട്.
പേരക്കുട്ടികളുമായി സൈക്കിളിൽ വന്ന ഗൃഹനാഥൻ കുട്ടികളുമായി ഈ കുഴിയിൽ വീണു പരുക്കേറ്റിരുന്നു.
രാത്രി സമയത്ത് ഇതുവഴി കടന്നുപോകുന്നതും ബുദ്ധിമുട്ടായതായി നാട്ടുകാർ പറയുന്നു. വലിയ ലോറികൾ പോകുന്ന റോഡ് മെലിഞ്ഞ് ഒാട്ടോറിക്ഷയ്ക്കു കഷ്ടിച്ചു പോകാവുന്ന തരത്തിലായി.
9 മാസം മുൻപാണ് ഒാടയുടെ നിർമാണം ഇറിഗേഷൻ വകുപ്പ് ആരംഭിച്ചത്. 50 മീറ്ററോളം ഭാഗത്തു മാത്രമാണ് ഒാടയുടെ നിർമാണം പൂർത്തിയായത്.
ബാക്കി വരുന്ന സ്ഥലത്ത് കുഴി എടുത്തിട്ടിരിക്കുകയാണ്. ഇവിടെയാണ് വലിയ തോതിൽ റോഡ് ഇടിഞ്ഞു തുടങ്ങിയത്.
വേഗം ഒാടയുടെ നിർമാണം പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]