കളമശേരി ∙ എച്ച്എംടി ഭൂമിയിലേക്കു ശുചിമുറി മാലിന്യം ടാങ്കർ ലോറികളിൽ കൊണ്ടുവന്നു തള്ളുന്നതു തടയുന്നതിനു റോഡരികിൽ ഉപേക്ഷിച്ചിട്ടിരുന്ന വാഹനങ്ങളാൽ നഗരസഭ ഒരുക്കിയ ‘മതിൽ’ ആരോ നീക്കം ചെയ്തു. വാഹനങ്ങൾ കൊണ്ടു നിർമിച്ച ‘മറ’ നീക്കം ചെയ്തതോടെ എച്ച്എംടി ഭൂമിയിൽ തള്ളിയിരിക്കുന്ന മാലിന്യം തെളിഞ്ഞുവന്നു.
എടിഎം കൗണ്ടറുകളിൽ പണം എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന 7 വാഹനങ്ങളാണു വർഷങ്ങളായി സീപോർട്ട്–എയർപോർട്ട് റോഡിൽ ഉപേക്ഷിച്ചിരുന്നത്. രൂപമാറ്റത്തിന് അനുമതി ലഭിക്കാത്തതിനാലാണു വാഹനങ്ങളെല്ലാം ഇവിടെ ഉപേക്ഷിച്ചിരുന്നത്.
ഇവ റോഡിൽ നിന്നു നീക്കം ചെയ്യണമെന്നു ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഈ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു നഗരസഭയ്ക്കും പൊലീസിനും ട്രാഫിക് പൊലീസിനും മറ്റും നാട്ടുകാരും പരാതി നൽകിയിരുന്നു. റോഡരികിൽ ശുചിമുറി മാലിന്യം തള്ളുന്നതു വർധിച്ചപ്പോൾ ടാങ്കർ ലോറികൾ പാർക്ക് ചെയ്യാതിരിക്കാൻ നഗരസഭാ ഉദ്യോഗസ്ഥർ ഈ വാഹനങ്ങൾ നിരത്തിയിട്ട് ‘മതിൽ’ സൃഷ്ടിക്കുകയായിരുന്നു.
അവയാണ് കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തത്. വാഹനങ്ങൾ നീക്കിയതോടെ എച്ച്എംടി ഭൂമിയിൽ വൻതോതിൽ തള്ളിയിട്ടുള്ള മാലിന്യം കാണാവുന്ന അവസ്ഥയായി. മാലിന്യം മുഴുവൻ 3 ദിവസത്തിനകം നീക്കം ചെയ്യണമെന്നു കാണിച്ചു നഗരസഭ നോട്ടിസ് നൽകിയെങ്കിലും എച്ച്എംടി മാനേജ്മെന്റ് തയാറായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]