മങ്കൊമ്പ് ∙ ആലപ്പുഴ ചങ്ങനാശേരി റോഡിൽ പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിലെ കമാനത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു 3 ഘട്ടമായിട്ടാണു കമാനത്തിന്റെ കോൺക്രീറ്റിങ് നടത്തിയത്.
72 മീറ്റർ നീളത്തിലാണു കമാനം നിർമിക്കുന്നത്. കമാനത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായതോടെ പാലത്തിന്റെ 70% ജോലികൾ പൂർത്തിയായി. ഇനി കമാനത്തിനു താഴെയുള്ള സ്പാനിന്റെ കോൺക്രീറ്റിങ്, പഴയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ജോലികൾ തുടങ്ങിയവയാണു പൂർത്തിയാകാനുള്ളത്.
കമാനത്തിന്റെ കോൺക്രീറ്റിങ് ഉറയ്ക്കാനുള്ള സമയ പരിധിയായ 28 ദിവസത്തിനു ശേഷമേ പുതിയ പാലത്തിലെ തുടർ പ്രവ ർത്തനങ്ങൾ നടത്തുകയുള്ളു.ഓണാവധിക്കു ശേഷം പഴയ പാലത്തിന്റെ അപ്രോച്ചിന്റെ ജോലികൾ ആരംഭിക്കും.
പഴയ പാലത്തിന്റെ ഇരുകരകളിലും 4 സ്പാൻ വീതം ഇറക്കിയാണ് അപ്രോച്ച് നിർമിക്കുന്നത്. നിലവിൽ പാലത്തിന്റെ കിഴക്കേ കരയിലെ (ചങ്ങനാശേരി ഭാഗം) 3 സ്പാനുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
ഇവിടെ ഒരു സ്പാനിന്റെ നിർമാണം കൂടി നടത്താനുണ്ട്.പാലത്തിന്റെ പടിഞ്ഞാറേ കരയിൽ (ആലപ്പുഴ ഭാഗം) നിർമിക്കേണ്ട 4 സ്പാനുകളുടെ നിർമാണം ആദ്യം ആരംഭിക്കും.
പുതിയ പാലത്തിന്റെ അപ്രോച്ചിലൂടെ വാഹനങ്ങൾ കയറ്റി കമാനത്തിനു മുൻപായി പഴയ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിട്ടാണു പഴയ പാലത്തിന്റെ അപ്രോച്ചിന്റെ നിർമാണം നടത്തുന്നത്. ഡിസംബറോടെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
റോഡിലെ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങൾക്ക് ഒപ്പം പള്ളാത്തുരുത്തി പാലത്തിന്റെയും നിർമാണം ആരംഭിച്ചെങ്കിലും ദേശീയ ജലപാത ചട്ടത്തിൽ കുടുങ്ങിയതോടെ നിർമാണം നിർത്തി വയ്ക്കേണ്ടി വന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്. തുടർന്നു ദേശീയ ജലപാത ചട്ട
പ്രകാരം നിലവിലുള്ള പാലത്തേക്കാൾ ഒരു മീറ്റർ ഉയർത്തിയാണു പുതിയ പാലം നിർമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]