എലിവാലി ∙ കൊല്ലപ്പള്ളി – മേലുകാവ് റോഡിൽ പള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നു പരാതി. റോഡിൽ നിന്നു നിശ്ചിത അകലം പാലിക്കാതെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും സാധിക്കാത്ത വിധത്തിലാണു ജോലികൾ നടത്തിയിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറണമെങ്കിൽ ഗോവണി വയ്ക്കേണ്ട സ്ഥിതിയാണ്.
വാഹനങ്ങൾക്കു മാർഗതടസ്സം സൃഷ്ടിച്ചും ജിയോവാലി പള്ളി വക ഷോപ്പിങ് കോംപ്ലക്സ് മറച്ചുമാണു കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറയുന്നു. തറയുടെ ഉയരം 30 സെന്റിമീറ്റർ അധികമായതിനാൽ ഇരുവശത്തു നിന്നും റാംപിലൂടെ കയറുക ദുഷ്കരമാണ്.
ഷെഡിൽ ഇരിപ്പിടമായി ക്രമീകരിച്ചിട്ടുള്ള സ്ലാബ് 15 സെന്റീമീറ്ററിൽ കൂടുതലായതിനാൽ സാധാരണ യാത്രക്കാർക്കു കയറിയിരിക്കാൻ സാധിക്കില്ല. എലിവാലി – ആലമറ്റം റോഡിന് അഭിമുഖമായി ജംക്ഷനിൽ നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടത്തിനും കാരണമാകും.
പൊതുമരാമത്ത് റോഡിൽ നിന്ന് അര മീറ്റർ അകലത്തിൽ മാത്രമാണു തറ നിർമിച്ചിരിക്കുന്നത് എന്ന പരാതിയുമുണ്ട്.
ഇതുമൂലം ഷെഡിന്റെ റൂഫ് റോഡിലേക്കു തള്ളി നിൽക്കുകയും വാഹനങ്ങൾ തട്ടി അപകടത്തിനു കാരണമാകുകയും ചെയ്യും. നിർമാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അശാസ്ത്രീയ നിർമാണത്തിനെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധ യോഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് അധ്യക്ഷനായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]