കുണ്ടന്നൂർ ∙ സമാന്തര പാലവുമായി ചേരുന്ന ഭാഗത്തെ റോഡ് പണിയുടെ അപാകത കാരണം അപകടത്തിൽ പെട്ട് 2 പേർക്കു പരുക്ക്. കുണ്ടന്നൂർ മുട്ടത്തുപമ്പിൽ മണിക്കുട്ടൻ (49), ചിലവന്നൂർ തിരുനിലത്ത് റോസി ലോനൻ (67) എന്നിവർക്കാണു പരുക്ക്.
കഴിഞ്ഞ ദിവസമാണ് മണിക്കുട്ടൻ അപകടത്തിൽ പെട്ടത്. വലതു കൈ ഒടിഞ്ഞു. വാരിയെല്ലിനും ചുമലിനും പൊട്ടലുണ്ട്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന മണിക്കുട്ടനോട് ഒരു വർഷം വിശ്രമം എടുക്കേണ്ടി വരും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
നെട്ടൂരിലെ മകളുടെ വീട്ടിൽ നിന്നു പേരക്കുട്ടിക്കൊപ്പം ചിലവന്നൂരിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് 2 മാസം മുൻപ് റോസി അപകടത്തിൽ പെട്ടത്. പാലത്തിൽ നിന്ന് പെട്ടെന്നുള്ള ഇറക്കത്തിൽ സ്കൂട്ടറിൽ നിന്നു തെറിച്ചു പോയി. റോസിയുടെ ചുമലിൽ പൊട്ടലുണ്ട്.
വഴിവിളക്ക് ഇല്ലാത്ത പാലത്തിലൂടെ വരുന്ന രാത്രി യാത്രക്കാരാണ് അപ്രോച്ച് റോഡുമായുള്ള ഉയര വ്യത്യാസം അറിയാതെ അപകടത്തിൽ പെടുന്നത്. പണിത് ഒരു വർഷം ആകുന്നതിനു മുൻപ് അപ്രോച്ച് റോഡ് ഇടിഞ്ഞു തുടങ്ങിയതാണ്.
2019 ഏപ്രിൽ 25നാണ് ഈ ഭാഗം ആദ്യമായി ബലപ്പെടുത്തി ടാർ ചെയ്തത്. വർഷത്തിൽ 3 പ്രാവശ്യമെങ്കിലും റോഡ് ബലപ്പെടുത്തുന്നു. പാലവും റോഡുമായി ഒരു മീറ്ററിനടുത്താണ് ഉയര വ്യത്യാസം.
ഇതു പരിഹരിക്കാതെ അശാസ്ത്രീയമായി ചരിച്ചു ടാർ ചെയ്യുന്നതാണ് അപകടങ്ങൾക്കു കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]