ആലങ്ങാട് ∙ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും കർഷകരെ എന്നും ചേർത്തു പിടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണമെന്നും മന്ത്രി പി.പ്രസാദ്. കരുമാലൂർ പഞ്ചായത്ത് ഇക്കോഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകളാണു കാർഷികവികസന കർഷകക്ഷേമ വകുപ്പ്, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്നതെന്നും ഇത്തവണ കൃഷി വകുപ്പിന്റെ കേരള ഗ്രോ ബ്രാൻഡഡ് ഉൽപന്നങ്ങളും ഭൗമസൂചിക ഉൽപന്നങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി.രാജീവ് അധ്യക്ഷനായി. കലക്ടർ ജി.പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ട
രാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ, വിഎഫ്പിസികെ സിഇഒ ബിജിമോൾ കെ.ബേബി, കൃഷി അഡിഷനൽ ഡയറക്ടർ എസ്.സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപീകൃഷ്ണൻ, കെ.എസ്.ഷഹന, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബീന ബാബു, കൃഷി ഓഫിസർ എൽസ ഗൈൽസ്, കർഷകരായ ടി.കെ.അബ്ദുൽ റസാഖ്, എം.വി.ഷാജി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]