ആലപ്പുഴ ∙ പൊന്ത് വള്ളത്തിൽ കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. വടക്കയ്ക്കൽ അരയശ്ശേരി വീട്ടിൽ ജോൺ ബോസ്കോയെ (ജിമ്മിച്ചൻ–50) ആണ് ചൊവ്വാഴ്ച രാവിലെ കാറ്റാടി ബീച്ച് കടലിൽ കാണാതായത്.
ടൂറിസം ഹോം ഗാർഡും പൊലീസും നടത്തിയ തിരച്ചിൽ നിർത്തിവച്ചു. ഇദ്ദേഹം മാത്രമേ പൊന്ത് വള്ളത്തിൽ ഉണ്ടായിരുന്നുള്ളു.
പുലർച്ചെ നാലിന് വീട്ടിൽ നിന്നു പോയതായിരുന്നു.
5നും 6നും മധ്യേയാണ് അപകടം. കടൽ പൊതുവേ ശാന്തമായിരുന്നു.
വള്ളത്തിൽ വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായി കടലിൽ വീണതാകാമെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തിരച്ചിൽ കാര്യമായി നടത്തുന്നില്ലെന്നും ഫിഷറീസ്, തീരദേശ പൊലീസ് വകുപ്പുകളുടെ ബോട്ടുകൾ സ്ഥലത്ത് എത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]