വടകര∙ ഓട്ടോ ബൂത്ത് പ്രവർത്തനം നിലച്ച റെയിൽവേ സ്റ്റേഷനിൽ ഹോം ഗാർഡുമാരുടെ സേവനവും ഇല്ലാതായി. ഇതോടെ ഓട്ടോ കിട്ടാൻ പെടാപ്പാട്.
പല സമയത്തും ആവശ്യത്തിന് ഓട്ടോ ഇല്ലാത്തതു കൊണ്ട് യാത്രക്കാർ ലഗേജുമായി എടോടി വരെ നടക്കുകയാണ്. ഓട്ടോ ബൂത്ത് ഉള്ളപ്പോൾ യാത്രക്കാർ വരി നിന്ന് ഒരു രൂപ ടോക്കൺ എടുത്ത് മുൻഗണനാ ക്രമത്തിൽ പോകുമായിരുന്നു.
ഇപ്പോൾ അതില്ലാത്തതു കൊണ്ട് ചില ഓട്ടോറിക്ഷക്കാർ ചെറിയ ഓട്ടം പോകാൻ മടിക്കുന്നു. ഹോം ഗാർഡ് ഡ്യൂട്ടിയിലുണ്ടെങ്കിൽ ഇത് അനുവദിക്കാതെ യാത്രക്കാരെ ഓട്ടോയിൽ കയറ്റാൻ ശ്രദ്ധിക്കുമായിരുന്നു.
സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടാൻ കരം അടച്ച ഓട്ടോറിക്ഷകൾക്ക് മാത്രമേ യാത്രക്കാരെ ഇവിടെ നിന്നു കയറ്റാൻ അനുവാദമുള്ളൂ.
ആളെ ഇറക്കി പോകുന്നവർ കയറ്റിയാൽ ആർപിഎഫ് പിഴ ചുമത്തും. പല സമയത്തും സ്റ്റേഷനിൽ ആവശ്യത്തിന് ഓട്ടോ ഉണ്ടാകില്ല.
ഈ സമയം യാത്രക്കാരെ ഇറക്കി പോകുന്ന ഓട്ടോയ്ക്ക് പിന്നാലെ ആളുകൾ ഓടുന്ന കാഴ്ചയാണ്.
ഓട്ടോ ബൂത്തിലെ ടിക്കറ്റ് വഴി കിട്ടുന്ന ഒരു രൂപ ബൂത്ത് ഏർപ്പെടുത്തിയ വടകര റോട്ടറി ക്ലബിനാണ് ലഭിക്കുക. ക്ലബും പൊലീസും ചേർന്നുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുക ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട
പല കാര്യങ്ങൾക്കും റോഡിലെ മുന്നറിയിപ്പ് ബോർഡ് പോലുള്ള സൗകര്യം ഏർപ്പെടുത്താനും പണം കണ്ടെത്തുന്നത്. ഓട്ടോ ബൂത്തിന്റെ പരിപാലനത്തിനും ഈ തുക ഉപയോഗിക്കും.
എന്നാൽ സ്റ്റേഷൻ റിപ്പയർ തുടങ്ങിയതിനു ശേഷം ബൂത്ത് ഇല്ലാതായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]