ജലവിതരണം തടസ്സപ്പെടും
മുളന്തുരുത്തി ∙ ജലഅതോറിറ്റി നെച്ചൂർ ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മണീട്, മുളന്തുരുത്തി പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്നു അധികൃതർ അറിയിച്ചു.
ഓണോപഹാരം, പെൻഷൻവിതരണം ഇന്ന്
പറവൂർ ∙ മടപ്ലാതുരുത്ത് മരണാനന്തര സഹായ സംഘം അംഗങ്ങൾക്ക് ഓണോപഹാരമായി 1,000 രൂപയും ഓഗസ്റ്റ് 31ന് 70 വയസ്സ് പൂർത്തിയായ മുതിർന്ന അംഗങ്ങൾക്ക് 1,000 രൂപ പെൻഷനും സംഘത്തിൽ പദ്ധതി ചേർന്നിട്ടു മുടക്കം വരുത്താത്ത എല്ലാവർക്കും ഓരോ പദ്ധതിക്ക് 250 രൂപ വച്ചു ബോണസും ഇന്ന് 9 മുതൽ 1 വരെയും 4 മുതൽ 7 വരെയും സംഘം ഓഫിസിൽ വിതരണം ചെയ്യുമെന്നും അംഗങ്ങൾ സംഘം തിരിച്ചറിയൽ കാർഡുമായി നേരിട്ടു വരണമെന്നും പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ അറിയിച്ചു.
അധ്യാപക ഒഴിവ് മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്എസ്എസ്
മട്ടാഞ്ചേരി∙ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്.
പിണ്ടിമന ടിവിജെഎം എച്ച്എസ്എസ്
കോതമംഗലം∙ ഹയർ സെക്കൻഡറി ഹിന്ദി, മലയാളം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 20നു 10ന്.
ഗവ. ഗേൾസ് എച്ച്എസ്എസ്
തൃപ്പൂണിത്തുറ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ മാത്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 9നു 11 ന്.
പാലക്കുഴ ജിഎം
കൂത്താട്ടുകുളം∙ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10നു രാവിലെ 9.30ന്.
94958 85973.
മസ്റ്ററിങ് 10 വരെ
കൊച്ചി∙ കേരള കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2024 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സമയം 10 വരെ നീട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]