സിറ്റിങ് ഇന്ന്
തൊടുപുഴ∙ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് 10ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.
ഹെലിബറിയ എസ്റ്റേറ്റ് ഇന്നുമുതൽ തുറക്കും
പീരുമേട്∙ ഹെലിബറിയ എസ്റ്റേറ്റിൻ്റെ പ്രവർത്തനം ഇന്നു പുനരാരംഭിക്കാൻ തീരുമാനം. ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്മെന്റും പങ്കെടുത്ത അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയുണ്ടായത്.
ജൂലൈ മാസത്തെ ശമ്പളം 3ന് വിതരണം ചെയ്യും.
കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി
കരിമണ്ണൂർ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ ബൈജു വറുവുങ്കൽ, സാൻസൺ അക്കക്കാട്ട്, ടെസി വിൽസൺ, ബിജി ജോമോൻ,സോബിയ ജോബിൻ, എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]