വല്ലാർപാടം∙ ഗോശ്രീ 2-ാം പാലത്തിന്റെ സമാന്തര പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു. അറ്റകുറ്റപ്പണിയെ തുടർന്നു 2 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ബോൾഗാട്ടി ജംക്ഷനിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
വൈപ്പിനിലെ റസിഡന്റ്സ് എപെക്സ് കൗൺസിലുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തിൽ മാവേലിയുമായെത്തി ജനകീയ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് വി.പി.സാബു,ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്,സെക്രട്ടറി പി.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പാലത്തിലൂടെ നടന്നായിരുന്നു ഉദ്ഘാടനം.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൽസി ജോർജ്,മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ,വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ,സ്ഥിരസമിതി ചെയർമാൻ പി.ആർ.ജോൺ,പ്രഭു,ബസ് ഉടമാ സംഘം പ്രതിനിധി ലിജൻ,അനീഷ്,ബെന്നറ്റ് സേവ്യർ,രതീഷ്,ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗത ക്ലേശം അവസാനിപ്പിക്കാൻ ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്കു കൂടി സമാന്തരപാലം നിർമിക്കണമെന്നു ഫ്രാഗ് ആവശ്യപ്പെട്ടു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയും പിന്നാലെ പാലത്തിലെത്തി.
ചെയർമാൻ പോൾ ജെ.മാമ്പിള്ളി പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]