സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മന്ത്രി വിഎൻ വാസവൻ.പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ യുഡിഎഫിന് അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിവാദ പരാമര്‍ശം നടത്തിയത്.
വാ മൂടിക്കെട്ടിയ പോത്താണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം അധിക്ഷേപിച്ചത്. തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കില്‍ മുഖ്യമന്ത്രി എത്തില്ല. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോട്.
സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ തന്നെ അങ്കം തുടങ്ങിയെന്നും പറഞ്ഞ അദ്ദേഹം പുതുപ്പള്ളിയില്‍ ഉയര്‍ന്ന വ്യക്തിഅധിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് ജനം ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
The post പോത്ത് പരാമര്‍ശം ചേരുക സുധാകരന്, അരലക്ഷം ലീഡ് യുഡിഎഫിന്റെ സ്വപ്നം: മന്ത്രി വിഎൻ വാസവൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]